മുംബൈ: ഐപിഎൽ 15-ാം സീസണില്‍ ആരാധകർക്ക് സര്‍പ്രൈസ് നൽകാനൊരുങ്ങി ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റൻ ഹാര്‍ദ്ദിക് പാണ്ഡ്യ. ആറു മാസത്തെ ഇടവേളക്ക് ശേഷമാണ് പാണ്ഡ്യ ഐപിഎല്ലിലൂടെ ക്രിക്കറ്റിലേക്കു മടങ്ങിവരാന്‍ തയ്യാറെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ യുഎഇയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടിയാണ് താരം അവസാനമായി കളിച്ചത്.
ടൂര്‍ണമെന്റിന് ശേഷം ദേശീയ ടീമില്‍ നിന്നൊഴിവാക്കപ്പെട്ട പാണ്ഡ്യ ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള കഠിന ശ്രമത്തിലായിരുന്നു. ഫിറ്റ്നസ് വീണ്ടെടുത്ത് പഴയതു പോലെ ബൗളിങും പുനരാരംഭിക്കാൻ ഒരുങ്ങുകയാണ് താരം. ഗുജറാത്ത് ടൈറ്റന്‍സിന്റെ ജഴ്സി കിറ്റ് പുറത്തിറക്കുന്ന ചടങ്ങില്‍ വച്ചാണ് തന്റെ ബൗളിങിനെക്കുറിച്ച് ഹാര്‍ദ്ദിക് പാണ്ഡ്യ തുറന്നു പറഞ്ഞത്.
Read Also:- ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഇന്നിറങ്ങും
15 കോടി നല്‍കിയാണ് ഹാര്‍ദ്ദിക്കിനെ ഗുജറാത്ത് ടീമിലെത്തിച്ചത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് റിലീസ് ചെയ്ത ശുഭ്മാന്‍ ഗില്ലിനെ എട്ട് കോടിക്കും ഗുജറാത്ത് ടീമിലെത്തിച്ചു. ഷമിക്ക് 6.5 കോടിയും കിവീസ് പേസര്‍ ലോക്കി ഫെര്ഗൂസണ് 10 കോടിയുമാണ് ഗുജറാത്ത് മുടക്കിയത്. രാഹുല്‍ തെവാട്ടി, വിജയ് ശങ്കര്‍, മാത്യൂ വെയ്ഡ്, അല്‍സാരി ജോസഫ് എന്നിവരും ടീമിലുണ്ട്. ഈ മാസം 28നാണ് ടൈറ്റന്‍സിന്റെ ആദ്യത്തെ ഐപിഎല്‍ മല്‍സരം. ലീഗിലെ പുതിയ ടീമായ ലഖ്നൗ സൂപ്പര്‍ ജയന്റ്സാണ് എതിരാളികള്‍.
Post Your Comments