മധ്യപ്രദേശ്: ഭാര്യ സ്ത്രീയല്ലെന്ന പരാതിയുമായി യുവാവ് കോടതിയിൽ. മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാര്യം തന്റെ ഭാര്യ സ്ത്രീയല്ലെന്ന് ആരോപിച്ചാണ് യുവാവ് വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചത്. ഇതേ തുടര്‍ന്ന് കോടതി ഭാര്യയുടെ പ്രതികരണം തേടി.
കഴിഞ്ഞ വര്‍ഷമാണ് മധ്യപ്രദേശ് ഹൈക്കോടതിയിൽ യുവാവ് ഹർജി നൽകിയത്. മെഡിക്കല്‍ തെളിവില്ലാതെ വാക്കാലുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ വഞ്ചനാക്കുറ്റം സ്ഥാപിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് ഭര്‍ത്താവിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് ഭര്‍ത്താവ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹര്‍ജിയിൽ, ജസ്റ്റിസുമാരായ സഞ്ജയ് കിഷന് കൗളും എം.എം. സുന്ദ്രേഷും നാലാഴ്ചയ്ക്കകം മറുപടി നൽകാൻ യുവതിയോട് ആവശ്യപ്പെട്ടു.
ഭാര്യയുമായി ഇടപഴകാന്‍ ശ്രമിച്ചപ്പോളാണ് കാര്യം മനസ്സിലായത്. ശരീരശാസ്ത്രപരമായി അണ്ഡാശയം ഉള്ളിലുള്ള സ്ത്രീയാണെങ്കിലും യോനിയില്‍ തുറസ്സുള്ള ഒരു സാന്നിധ്യം ഇല്ലെന്നും ഒരു ചെറിയ ലിംഗം ഉണ്ടെന്നും ഹർജിയില്‍ ആരോപിച്ച യുവാവ് പിതിവും തന്റെ ചതിച്ചുവെന്നും പറയുന്നു. യുവതിയിൽ നടത്തിയ വൈദ്യപരിശോധനയിൽ ഇംപെര്‍ഫോറേറ്റ് ഹൈമെന്‍ എന്ന മെഡിക്കല്‍ പ്രശ്നമുണ്ടെന്ന് കണ്ടെത്തി. തന്റെ ഭാര്യയുടെ അവസ്ഥ ശസ്ത്രക്രിയയിലൂടെ ശരിയാക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും ഗര്‍ഭധാരണത്തിനുള്ള സാധ്യത കുറവാണെന്ന് ഡോക്ടര്‍ പറഞ്ഞതായും ഹര്‍ജിയില്‍ പറയുന്നുണ്ട്. വിഷയം ആദ്യ പരിഗണിക്കാന്‍ കോടതി വിമുഖത കാണിച്ചു. യുവാവ് സമർപ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ട് കണ്ടതോടെയാണ് കേസിൽ വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചത്.
Post Your Comments