Latest NewsNewsIndia

‘വെറുപ്പും കണ്ണീരും വിറയലും തോന്നുന്നു’: ഗിരിജ ടിക്കൂ അനുഭവിച്ച ക്രൂരതകളെ കുറിച്ച് തുറന്ന് പറഞ്ഞ് അനന്തരവൾ

ബന്ദിപ്പോര: വിവേക് ​​അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദി കശ്മീർ ഫയൽസ്’ മികച്ച അഭിപ്രായം നേടി മുന്നേറുമ്പോൾ, കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെക്കുറിച്ചുള്ള അനുഭവങ്ങളും വെളിപ്പെടുത്തലുകളും വീണ്ടും ചർച്ചയാകുന്നു. താഴ്വരയിലെ കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥ പറയുന്ന ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. 1990-ൽ താഴ്‌വരയിൽ നിന്ന് പലായനം ചെയ്‌ത കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെക്കുറിച്ചുള്ള കഥയിൽ, കശ്മീരി പണ്ഡിറ്റുകൾ അനുഭവിച്ച ക്രൂരതയുടെ യഥാർത്ഥ മുഖം സംവിധായകൻ തന്റെ സിനിമയിലൂടെ വെളിച്ചത്തിലേക്ക് കൊണ്ടുവന്നു.

ആ കാലഘട്ടത്തിലെ ഏറ്റവും ഞെട്ടിക്കുന്ന സംഭവങ്ങളിലൊന്നാണ് കശ്മീരി പണ്ഡിറ്റായ ഗിരിജ ടിക്കൂയെ ക്രൂരമായ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ക്രൂരമായ കൂട്ട ബലാത്സംഗത്തിന് പിന്നാലെ, അവരെ ജീവനോടെ മരപ്പണിക്കാർ ഉപയോഗിക്കുന്ന മെഷീൻ കൊണ്ട് രണ്ടായി കീറിമുറിക്കുകയായിരുന്നു. ഒടുവിൽ, മൂന്ന് പതിറ്റാണ്ടിലേറെയായി പാലിച്ച നിശബ്ദത വെടിഞ്ഞ് ഗിരിജയുടെ കുടുംബം രംഗത്ത്. ഗിരിജയുടെ അനന്തരവൾ, സിധി റെയ്‌ന ആണ് തന്റെ ആന്റി അനുഭവിച്ച ദാരുണമായ സംഭവത്തെ കുറിച്ച് തുറന്നു പറയുന്നത്.

Also Read:കൂടുതൽ ലൈബ്രറികൾ സ്ഥാപിക്കാനൊരുങ്ങി അബുദാബി: സ്മാർട് ചിൽഡ്രൻ പദ്ധതിയ്ക്കും തുടക്കം

തന്റെ കുടുംബം ഇപ്പോഴും നീതിക്കായി കാത്തിരിക്കുകയാണെന്ന് പറഞ്ഞ സിധി, സിനിമ കാണണമെന്നും ആവശ്യപ്പെടുന്നു. ഗിരിജയ്ക്ക് സംഭവിച്ചതിനോടൊപ്പം, തന്റെ കുടുംബവും ഓരോ കശ്മീരി പണ്ഡിറ്റ് കുടുംബവും കടന്നുപോയ ഭയാനകമായ രാത്രികളെ കുറിച്ചും സിനിമ സംസാരിക്കുന്നുണ്ടെന്ന് യുവതി പറയുന്നു. ഇൻസ്റ്റാഗ്രാമിലൂടെയായിരുന്നു യുവതിയുടെ വെളിപ്പെടുത്തൽ.

‘എന്റെ അച്ഛന്റെ സഹോദരി, ഗിരിജ ടിക്കൂ, ഒരു യൂണിവേഴ്സിറ്റിയിലെ ലൈബ്രറിയിൽ ആയിരുന്നു ജോലി ചെതിരുന്നത്. അവർ ശമ്പളം വാങ്ങാൻ പോയതായിരുന്നു. തിരിച്ച് വരുന്ന വഴിയിൽ ആന്റി യാത്ര ചെയ്തിരുന്ന ബസ് പെട്ടന്ന് നിർത്തി. പിന്നീട് സംഭവിച്ചത് ഓർക്കുമ്പോൾ എന്നെ ഇപ്പോഴും വിറയ്ക്കും. കണ്ണീർ ധാരധാരയായി വരും. ആ ഓർമ്മകൾ എനിക്ക് ഓക്കാനം വരുത്തും. എന്റെ ആന്റിയെ അവർ ഒരു ടാക്സിയിലേക്ക് എടുത്തെറിഞ്ഞു. അഞ്ച് പുരുഷന്മാരുടെ സംഘമായിരുന്നു അത്. അവരിൽ ഒരാൾ ആന്റിയുടെ സഹപ്രവർത്തകനാണ്. അവർ ആന്റിയെ അതിക്രൂരമായി പീഡിപ്പിച്ചു. തുടർന്ന്, മരപ്പണിക്കാർ ഉപയോഗിക്കുന്ന മെഷീൻ കൊണ്ട് ജീവനോടെ രണ്ടായി കീറി, കൊലപ്പെടുത്തി’, സിധി കുറിച്ചു.

Also Read:ഐപിഎൽ 15-ാം സീസൺ: ആരാധകർക്ക് സര്‍പ്രൈസ് നൽകാനൊരുങ്ങി ഹാര്‍ദ്ദിക് പാണ്ഡ്യ

സംഭവത്തെ കുറിച്ച് പിന്നീട് ആരും സംസാരിക്കുന്നത് താൻ കേട്ടിട്ടില്ലെന്ന് റെയ്‌ന പറയുന്നു. ‘എന്റെ ആന്റിക്ക് നീതി ലഭിക്കാനായി ഒന്നും ചെയ്യാൻ കഴിയാത്തതിന്റെ ലജ്ജയിലും ദേഷ്യത്തിലും ആണ് എല്ലാ സഹോദരങ്ങളും ജീവിച്ചിരുന്നതെന്ന് എന്റെ പിതാവ് എന്നോട് പറഞ്ഞിരുന്നു. കശ്മീർ ഫയൽ കാണണം. ഇതെന്റെ അഭ്യർത്ഥനയാണ്’, യുവതി കുറിച്ചു.

ഗിരിജ കേസ്:

ബന്ദിപ്പോരയിൽ നിന്നുള്ള ഒരു കശ്മീരി ഹിന്ദുവായിരുന്നു ഗിരിജ ടിക്കൂ. കാശ്മീർ താഴ്‌വരയിലെ ഒരു സർവകലാശാലയിൽ ലബോറട്ടറി അസിസ്റ്റന്റായി ജോലി ചെയ്തു വരികയായിരുന്നു. യാസിൻ മാലിക്കിന്റെ നേതൃത്വത്തിലുള്ള ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടിന്റെ ഭീകരർ നടത്തിയ ‘ആസാദി മൂവ്‌മെന്റിന്’ ശേഷം ടിക്കൂ കുടുംബത്തോടൊപ്പം പലായനം ചെയ്ത് ജമ്മുവിൽ സ്ഥിരതാമസമാക്കിയ ഗിരിജയ്ക്ക് ഒരു ദിവസം താഴ്വരയിൽ നിന്നും ഒരു കോൾ വന്നു. ഗിരിജയ്ക്കൊപ്പം ജോലി ചെയ്തിരുന്ന സഹപ്രവർത്തകൻ ആയിരുന്നു. താഴ്‌വരയിലെ സ്ഥിതി മെച്ചമാണെന്നും ശമ്പളം വാങ്ങാൻ തിരികെ വരാമോയെന്നും ആയിരുന്നു അയാൾ ചോദിച്ചത്. സുരക്ഷിതത്വത്തെക്കുറിച്ച് ഉറപ്പു നൽകിയതോടെ ശമ്പളം വാങ്ങാൻ ഗിരിജ താഴ്വരയിലേക്ക് തിരിച്ചു.

Also Read:ഉത്സവത്തിനിടെ ആദിവാസി സ്ത്രീകൾക്കെതിരെ പട്ടാപ്പകൽ ലൈംഗിക അതിക്രമം: 15 പേർ പിടിയിലായി

1990 ജൂണിൽ, ഗിരിജ തന്റെ ശമ്പളം വാങ്ങാൻ താഴ്‌വരയിലെത്തി. തിരികെ പോകുന്ന വഴിക്ക് വെച്ച് അവളെ സഹപ്രവർത്തകനും സംഘവും തട്ടിക്കൊണ്ടു പോയി. നാട്ടുകാരും ബസിലെ യാത്രക്കാരും എല്ലാവരും സംഭവം നേരിൽ കണ്ടിട്ടും പ്രതികരിച്ചില്ല. നിശബ്ദമായി എല്ലാം കണ്ടു കൊണ്ട് നിന്നു. തട്ടിക്കൊണ്ട് പോയി കുറച്ച് ദിവസങ്ങൾക്ക് ശേഷം, അവളുടെ മൃതദേഹം വഴിയരികിൽ നിന്നും കണ്ടെത്തി. ക്രൂരമായ കൂട്ടബലാത്സംഗത്തിനും ക്രൂരമായ പീഡനത്തിനും ഇരയായതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വെളിപ്പെട്ടു.

നൂറുകണക്കിന് കശ്മീരി പണ്ഡിറ്റുകളെപ്പോലെ അവളുടെ കുടുംബവും ഇപ്പോഴും നീതിക്കായി കാത്തിരിക്കുന്നു.

 

View this post on Instagram

 

A post shared by Sidhi Raina (@sidhiraina)

shortlink

Related Articles

Post Your Comments

Related Articles


Back to top button