തിരുവനന്തപുരം: അഞ്ചു സംസ്ഥാനങ്ങളിലായി കോൺഗ്രസിന്റെ ദയനീയ പരാജയം പാർട്ടിയുടെ അടിത്തറ ഇളകുമെന്ന അവസ്ഥയിലേയ്ക്ക് നീങ്ങുമ്പോൾ, പ്രതികരണവുമായി മാധ്യമ പ്രവർത്തകനും അധ്യാപകനുമായ അരുൺ കുമാർ രംഗത്ത്. നെഹ്റുവിൽ നിന്നാണ് ഈ പാരമ്പര്യ ഭരണം എന്നതിനാൽ നെഹ്റു കുടുംബം എന്നു തന്നെയാണ് പ്രയോഗിക്കേണ്ടതെന്നും അല്ലാത്തപക്ഷം, യഥാർത്ഥ ‘ഗാന്ധി ‘ യുടെ വംശാവലി എന്ന തെറ്റിദ്ധാരണ പരത്തുന്ന പ്രചരണ വേലയായി മാറുമെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
നെഹ്റു കുടുംബം എന്നതാണ് കൂടുതൽ ശരിയായ പ്രയോഗം.ഫിറോസ് ജഹാംഗീർ Ghandy യിൽ നിന്ന് ഫിറോസ് Ghandi യിലേക്കുള്ള ദുരൂഹമായ മാറ്റത്തിലാണ് ഈ കുടുംബത്തെ പ്രതിഷ്ഠിക്കുന്നതെങ്കിൽ ഇന്ദിരയിൽ തുടങ്ങിയത് എന്നാണ് നാം അർത്ഥമാക്കുന്നത്. നെഹ്റുവിൽ നിന്നാണ് ഈ പാരമ്പര്യ ഭരണം എന്നതിനാൽ നെഹ്റു കുടുംബം എന്നു തന്നെയാണ് പ്രയോഗിക്കേണ്ടത്. അല്ലാത്തപക്ഷം യഥാർത്ഥ ‘ഗാന്ധി ‘ യുടെ വംശാവലി എന്ന തെറ്റിദ്ധാരണ പരത്തുന്ന പ്രചരണ വേലയായി മാറും.
NB : 1912 മുതൽ 1933ൽ ലീഡർ എന്ന ഒരു ഇംഗ്ലീഷ് പത്രം റിപ്പോർട്ട് ചെയ്യും വരെ ഫിറോസ് ഗണ്ഡിയായിരുന്നു രേഖകളിൽ. അതായത് 1912 ൽ ജനിക്കുമ്പോൾ ഫിറോസ്ഗണ്ഡി S/O ജഹാംഗീർ ഫരേഡൂൺഗണ്ഡി. 1933 നു ശേഷമാണ് ഗണ്ഡി ഗാന്ധിയാകുന്നത്. നെഹ്റു കുടുംബത്തെ ഗാന്ധി കുടുംബമാക്കിയ രാഷ്ട്രീയ കൗശലം നിരക്ഷര സമൂഹത്തിൽ വിതച്ച രാഷട്രീയമൂലധനമായിരുന്നു എന്നതായിരുന്നു സത്യം.
Post Your Comments