റിയാദ്: അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് രക്ഷിതാക്കളോടൊപ്പം മക്ക, മദീന ഹറമുകളിൽ പ്രവേശിക്കാൻ അനുമതി നൽകി സൗദി. സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിയും മന്ത്രാലയ വക്താവുമായ ഹിഷാം ബിൻ അബ്ദുൽ മുനീമാണ് ഇക്കാര്യം അറിയിച്ചത്.
Read Also: വിജയത്തിന് ഒരുപാട് അവകാശികളുണ്ടാവും, പരാജയത്തിന് അവകാശികളുണ്ടാവില്ല: കെസി വേണുഗോപാല്‍
പ്രവേശനത്തിന് അനുമതിയുണ്ടെങ്കിലും ഉംറക്കും മദീനയിലെ റൗദയിലുള്ള നമസ്‌കാരത്തിനും ഈ പ്രായപരിധിയിൽപ്പെട്ട കുട്ടികൾക്ക് അനുമതി ഉണ്ടായിരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, സ്വദേശികൾക്കും വിദേശികൾക്കും മക്ക, മദീന പള്ളികളിൽ പ്രവേശിക്കുന്നതിന് വാക്‌സിൻ സ്വീകരിക്കൽ നിർബന്ധമില്ല. കോവിഡ് ബാധിതർക്കും കോവിഡ് ബാധിതരുമായി അടുത്ത സമ്പർക്കം പുലർത്തിയവർക്കും പ്രവേശനത്തിന് അനുമതി ഉണ്ടാകില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
Post Your Comments