കോതമംഗലം: ചേലാട് ഇലവുംപറമ്പിന് സമീപമുണ്ടായ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്നയാള്‍ക്ക് പരിക്കേറ്റു. കൊരട്ടി തോട്ടത്തില്‍ രാധാകൃഷ്ണന്റെ മകന് ടി.യു. അരുണ്‍ (24) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന നെല്ലിക്കുഴി ഇടനാട് ഏരാവുങ്കല്‍ വിഷ്ണു സുരേഷിനാണ് (25) പരിക്കേറ്റത്.
ശനിയാഴ്ച രാത്രി 7.30 ഓടെയാണ് സംഭവം. എറണാകുളത്തെ സ്വകാര്യ കമ്പനി ജീവനക്കാരായ ഇരുവരും ഭൂതത്താന്കെട്ടില് പോയി മടങ്ങുന്നതിനിടെയായിരുന്നു അപകടം.
Read Also : ഇന്ത്യയെ ആര്.എസ്.എസില്‍ നിന്നും രക്ഷിക്കും, ഉറപ്പ് നല്കി പോപ്പുലര്‍ ഫ്രണ്ട്
മുന്നില്‍ പോയ ട്രക്കിനെ മറികടക്കുന്നതിനിടെ ബൈക്കിന്റെ കണ്ണാടി ട്രക്കില്‍ തട്ടി നിയന്ത്രണം വിട്ട് ഇരുവരും റോഡില്‍ തലയിടിച്ച് വീഴുകയായിരുന്നു. ഉടനെ കോതമംഗലത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അരുണിനെ രക്ഷിക്കാനായില്ല.
വിഷ്ണുവിനെ കോലഞ്ചേരി മെഡിക്കല്‍ മിഷന് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം താലുക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മാതാവ്: ശ്രീജ. സഹോദരന്: അഖില്‍.
Post Your Comments