AlappuzhaKeralaNattuvarthaLatest NewsNews

റിട്ട. കോളേജ് ജീവനക്കാരൻ വീടിനുള്ളിൽ മരിച്ച നിലയിൽ

മുനിസിപ്പല്‍ ഓഫീസ് വാര്‍ഡില്‍ കൊമ്പത്താര്‍ പറമ്പില്‍ അനില്‍ കുമാറാ (കണ്ണന്‍-58) ണ് മരിച്ചത്

ആലപ്പുഴ: എസ്ഡി കോളേജ് റിട്ട. ജീവനക്കാരനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുനിസിപ്പല്‍ ഓഫീസ് വാര്‍ഡില്‍ കൊമ്പത്താര്‍ പറമ്പില്‍ അനില്‍ കുമാറാ (കണ്ണന്‍-58) ണ് മരിച്ചത്.

തനിച്ച് താമസിച്ചിരുന്ന അനില്‍കുമാറിനെ ശനിയാഴ്ച പുറത്ത് കാണാതായതോടെ വൈകുന്നേരം അയല്‍വാസി, മുനിസിപ്പല്‍ കൗണ്‍സിലറായ എ എസ് കവിതയെ വിവരം അറിയിക്കുകയായിരുന്നു.

Read Also : പ്രാതലിന് തയ്യാറാക്കാം രുചികരമായ ചില്ലി ദോശ

തുടർന്ന്, കവിതയെത്തി പൊലീസിനെ വിളിച്ച് വരുത്തി കതക് തുറന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. സൗത്ത് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേ​​ഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.

കലാകാരനായിരുന്ന അനില്‍കുമാര്‍ രണ്ട് സിനിമകളില്‍ ചെറിയ വേഷം ചെയ്തിട്ടുണ്ട്. അവിവാഹിതനാണ്. സഹോദരി സമീത്ത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button