ദോഹ: സലാത്ത ഇന്റർചേഞ്ചിൽ താത്ക്കാലികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി ഖത്തർ. മാർച്ച് 11 മുതലാണ് സലാത്ത ഇന്റർചേഞ്ചിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. ഒരാഴ്ച്ചത്തേക്കാണ് നിയന്ത്രണം. ഖത്തർ പബ്ലിക് വർക്സ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്റർചേഞ്ചിൽ നിന്ന് വലത്തോട്ടുള്ള തിരിവ് ഒഴികെയുള്ള മറ്റു ദിശകളിലേക്കുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്.
Read Also: വിശ്രമിക്കാന്‍ പോലും അനുവദിക്കാതെ ജോലി ചെയ്യിച്ചു: പഠനം അവസാനിപ്പിച്ച് ഓർത്തോ പിജി വിദ്യാര്‍ത്ഥി
ഇതരമാർഗങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് ഡ്രൈവർമാർക്ക് അതോറിറ്റി നിർദ്ദേശം നൽകി. സെൻട്രൽ ദോഹ, കോർണിഷ് ബ്യൂട്ടിഫിക്കേഷൻ പദ്ധതിയുടെ ഭാഗമായാണ് ഈ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.
Post Your Comments