Latest NewsKeralaNews

വ്യക്തികൾക്കെതിരായ ആക്രമണം കോണ്‍ഗ്രസിന്‍റെ രീതിയല്ല: വേണുഗോപാലിനെതിരെയുള്ള വിമര്‍ശനങ്ങളിൽ പ്രതികരിച്ച് ഉമ്മന്‍ ചാണ്ടി

ന്യൂഡൽഹി: കെ സി വേണുഗോപാലിനെതിരായ വിമര്‍ശനങ്ങളിൽ പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. വ്യക്തികൾക്കെതിരായ ആക്രമണങ്ങള്‍ ശരിയല്ലെന്നും അത് കോണ്‍ഗ്രസിന്‍റെ രീതിയല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. നേതൃമാറ്റം യോഗത്തില്‍ ചര്‍ച്ച ചെയ്യട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.

അഞ്ച് സംസ്ഥാനങ്ങളില്‍ നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ, വേണുഗോപാലിനെതിരെ കോഴിക്കോട് നഗരത്തിൽ ഫ്ലക്സ് ബോർഡുകൾ ഉയര്‍ന്നിരുന്നു. വേണുഗോപാലിനെ പുറത്താക്കുക, കോൺഗ്രസിനെ രക്ഷിക്കുക എന്നെഴുതിയ ബോർഡുകളാണ് നഗരത്തിലെ വിവിധയിടങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. കോൺഗ്രസ് കൂട്ടായ്മ എന്ന പേരിലാണ് ഒരു സംഘമാളുകൾ ബോർഡ് സ്ഥാപിച്ചത്.

Read Also : വേഗത്തിൽ വന്ന കാർ പെട്ടെന്ന് നിന്നു, ആരും ഇറങ്ങുന്നില്ല, അന്വേഷിച്ച നാട്ടുകാർ ചിരിയടക്കാൻ പാടുപെട്ടു: സംഭവം കേരളത്തിൽ

എം. ഇബ്രാഹിമും വേണുഗോപാലിനെതിരെ ഇന്ന് രംഗത്തെത്തിയിരുന്നു. വേണുഗോപാലാണ് കോൺഗ്രസിനെ നശിപ്പിക്കുന്നതെന്നും, അടുക്കള ഏജന്‍റമാരാണ് കോൺഗ്രസിൽ ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കമാന്‍റിന് താൽപ്പര്യം അഴിമതിക്കാരായ നേതാക്കളോടാണെന്നും ഇബ്രാഹിം കുറ്റപ്പെടുത്തി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button