മലപ്പുറം: കൊല്ലപ്പെട്ട മലയാളി ഐഎസ് അംഗം നജീബ്, പൊന്മളയിലെ എംടെക് വിദ്യാര്‍ത്ഥിയാണെന്നാണ് കണ്ടെത്തിയതോടെ യുവാവിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. വെല്ലൂര്‍ കോളജില്‍ എംടെക് വിദ്യാര്‍ത്ഥിയായിരുന്ന നജീബിനെ കാണാതാകുമ്പോള്‍ അവന് 23 വയസ്സായിരുന്നുവെന്ന് പോലീസിൽ പരാതി നൽകിയ ഉമ്മ പറയുന്നു. 5 വർഷം മുൻപാണ് വിദ്യാർത്ഥിയെ കാണാതായത്.
യുഎയിൽ പഠിച്ചു വളർന്ന നജീബ് സുഹൃത്തുക്കളെ കാണാൻ എന്ന വ്യാജേനയാണ് ഇറാഖിലേക്ക് പോയതെന്നാണ് വിവരം. മകനെ കാണാതായി ഒരാഴ്ച പിന്നിട്ടപ്പോൾ ഉമ്മയുടെ ആധികളും കൂടി. എന്നാൽ, ഒരിക്കൽ അപ്രതീക്ഷിതമായി വീട്ടിലേക്ക് വിളിച്ച നജീബ്, താൻ യഥാർത്ഥ ഇസ്ലാമിക രാജ്യത്തിൽ എത്തിയെന്നും, സ്വര്‍ഗം ലഭിക്കുന്നതിനാണ് താന്‍ ഹിജ്റ ചെയ്തതെന്നും മാതാവിനോടു പറഞ്ഞിരുന്നു. പിന്നീട്, ടെലിഗ്രാം വഴിയായിരുന്നു നജീബ് കുടുംബവുമായി ബന്ധപ്പെട്ടത്.
തുടർന്ന്, ടെലിഗ്രാം വഴി നജീബിന്റെ തീവ്രവാദ സന്ദേശങ്ങൾ വന്നു തുടങ്ങി. താൻ അബൂ ബാസിർ എന്ന പുതിയ പേര് സ്വീകരിച്ചെന്ന് ടെലെഗ്രാമിൽ നജീബ് പറഞ്ഞു. കൂടാതെ ഉമ്മയെയും വീട്ടുകാരെയും ഇസ്ലാമിക രാജ്യത്തേക്ക് വിളിക്കുകയും ചെയ്തു. എന്നാൽ, ഞങ്ങൾ ഇന്ത്യയെ സ്നേഹിക്കുന്നു, ഞങ്ങള്‍ക്ക് ഇവിടെ ജീവിച്ചാൽ മതിയെന്നായിരുന്നു നജീബിനുള്ള ഉമ്മയുടെ മറുപടി. കൊല്ലപ്പെട്ട നജീബ് ജെഎൻയുവിൽ കാണാതായ നജീബാണെന്ന വ്യാജ പ്രചരണം നടക്കുന്നതിനിടയിലാണ് ഉമ്മയുടെ പരാതിയും തുടർ വിവരങ്ങളും സംഭവത്തിലെ യാഥാർഥ്യം പുറത്ത് കൊണ്ടു വന്നത്.
Post Your Comments