കോഴിക്കോട്: വെള്ളിമാടുകുന്നിലെ ജെന്‍ഡര്‍പാര്‍ക്ക് സന്ദർശിക്കാനെത്തിയ മന്ത്രി വീണ ജോർജ്ജിനെ കാത്തിരുന്നത് ഒരു കൂട്ടം കുട്ടിപ്പട്ടാളമായിരുന്നു. ജില്ലയിലെ പരിപാടികൾക്കിടയിൽ വെറുതെ വന്ന് പോകാമെന്നു കരുതിയ മന്ത്രിയെ കുട്ടികൾ അങ്ങനെ വെറുതെ വിട്ടില്ല. ആണ്‍കുട്ടികളുടെ ഹോമില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തുന്നതിനിടയിൽ അവരൊരു ആഗ്രഹം മന്ത്രിയുമായി പങ്കുവച്ചിരുന്നു. അവർക്കൊരു ഊഞ്ഞാല് വേണം.
ആൺകുട്ടികളുടെ ഹോമിനുള്ളിലെത്തിയ മന്ത്രി പരിസരവും അടിസ്ഥാന സൗകര്യങ്ങളും പരിശോധിച്ചു. അടുക്കളയില്‍ കയറി കുട്ടികള്‍ക്കുള്ള ഭക്ഷണവുമെല്ലാം വിലയിരുത്തി. അതിനിടയിലാണ് ചില കുട്ടികള്‍ ‘ഞങ്ങള്‍ക്കൊരു ഊഞ്ഞാല്‍ കെട്ടിത്തരുമോ’ എന്ന് മന്ത്രിയോട് ആവശ്യപ്പെട്ടത്. ഉടൻ തന്നെ മന്ത്രി സമ്മതം മൂളുകയും ചെയ്തു.
ഇപ്പോൾ ചിൽഡ്രൻസ് ഹോമിന്റെ മുറ്റത്ത് അവർ കാലങ്ങളായി സ്വപ്നം കണ്ടത് പോലെ ഒരു ഊഞ്ഞാലുണ്ട്. അതുകൊണ്ട് തന്നെ എല്ലാ കുട്ടികളും വലിയ സന്തോഷത്തിലുമാണ്. അതേസമയം, ഹോമിലെ മുതിര്‍ന്ന കുട്ടികള്‍ ആവശ്യപ്പെട്ട ചെറിയൊരു ജിമ്മും ആരംഭിക്കാൻ മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
Post Your Comments