കൊല്ലം: സമൂഹസദ്യ നടത്തിയില്ലെന്ന് ആരോപിച്ച് ക്ഷേത്രഭരണസമിതി പ്രസിഡന്റിനെ ആക്രമിച്ച കേസില്‍ പ്രതി പിടിയില്‍. ചാത്തിനാംകുളം കുരുന്നാമണി ക്ഷേത്രത്തിനു സമീപം റാംഗലത്തുവീട്ടില്‍ ശിവപ്രസാദിനെ (43) നെയാണ് കിളികൊല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കരിക്കോട് ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ടാണ് സംഭവം.
കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പ്രതി ക്ഷേത്രസമിതി പ്രസിഡന്റിന്റെ ചായക്കടയില്‍ വരികയും കല്ലുകൊണ്ട് ക്ഷേത്രഭരണസമിതി പ്രസിഡന്റ് തമ്പിയുടെ തലക്ക് അടിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
Read Also : സഞ്ജുവുമായി സഹോദര തുല്യമായ ബന്ധമാണ് എനിക്കുള്ളത്, എന്റെ പേര് പോലും അവൻ വിളിക്കാറില്ല: അശ്വിൻ
ക്ഷേത്രത്തില്‍ സമൂഹസദ്യ നടത്തണമെന്ന ഇയാളുടെ ആവശ്യം ഭരണസമിതി തള്ളിയതാണ് അക്രമണത്തിലേക്ക് നയിച്ചതെന്ന് ഇന്‍സ്പെക്ടര്‍ കെ.വിനോദ് പറഞ്ഞു.
എസ്.ഐ.മാരായ എ.പി.അനീഷ്, സ്വാതി, എ.എസ്.ഐ. സുനില്‍, മധു, സി.പി.ഒ.മാരായ സുധീര്‍, ഷാജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Post Your Comments