Latest NewsNewsIndiaBollywoodEntertainmentMovie Gossips

തുടക്കകാലത്ത് എനിക്ക് ചില ദുരനുഭവങ്ങൾ നേരിടേണ്ടിവന്നു: സയന്തനി ഘോഷ്

മുംബൈ: ജനപ്രിയ പരമ്പരകളിലൂടെ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് സയന്തനി ഘോഷ്. മറ്റുള്ളവരെപ്പോലെ തുടക്കകാലത്ത് തനിക്കും ചില ദുരനുഭവങ്ങൾ നേരിടേണ്ടിവന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോൾ. തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയ്മിങ്ങിനെ കുറിച്ചും അത് തന്നിൽ എങ്ങനെ മോശമായ സ്വാധീനം ചെലുത്തി എന്നതിനെ കുറിച്ചും സയന്തനി ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞു.

സയന്തനിയുടെ വാക്കുകൾ ഇങ്ങനെ;

‘കൗമാരപ്രായത്തിൽ അത്തരം മോശം അനുഭവങ്ങള്‍ ഞാൻ നേരിട്ടിട്ടുണ്ട്. ഒരു സ്ത്രീ പറഞ്ഞത് ‘നിങ്ങൾക്ക് പരന്ന മാറിടമാണ്, സ്തന വലുപ്പം കൂടുന്നതിനായി നിങ്ങൾ നിരവധി തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണം,അല്ലേ? ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ സ്തനങ്ങൾ വലുതാകുമെന്നാണ് അവർ ധരിച്ചുവെച്ചിരുന്നത്. പക്ഷെ, അന്ന് അവർ പറഞ്ഞതിന്റെ അർത്ഥം പോലും എനിക്ക് മനസിലായിരുന്നില്ല. അന്ന് ഞാൻ കന്യകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല. അത്തരം കാര്യങ്ങൾ പറഞ്ഞ് നമ്മൾ പോലും അറിയാതെ മുറിവേൽപ്പിക്കുകയായിരുന്നു അവർ.’

shortlink

Related Articles

Post Your Comments

Related Articles


Back to top button