CricketLatest NewsNewsSports

സഞ്ജുവുമായി സഹോദര തുല്യമായ ബന്ധമാണ് എനിക്കുള്ളത്, എന്റെ പേര് പോലും അവൻ വിളിക്കാറില്ല: അശ്വിൻ

മുംബൈ: രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണെ പ്രശംസിച്ച് ഇന്ത്യന്‍ സൂപ്പർ സ്പിന്നര്‍ ആര്‍ അശ്വിന്‍. സഞ്ജുവുമായി സഹോദര തുല്യമായ ബന്ധമാണ് തനിക്കുള്ളെന്നും വലിയ ബഹുമാനമാണ് അദ്ദേഹം നല്‍കിയിട്ടുള്ളെന്നും അശ്വിൻ പറഞ്ഞു. റോയല്‍സിന്റെ ട്വിറ്റര്‍ ഹാന്റിലില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാൻ രോഹിത് ശര്‍മയുടെ വലിയൊരു ഫാനാണ്. അദ്ദേഹത്തെ വളരെ സ്പെഷ്യലായിട്ട് തോന്നാറുണ്ട്. സഞ്ജുവും അതുപോലെ തന്നെ, വളരെ സ്പെഷ്യലാണ്. സഞ്ജുവുമായി സഹോദര തുല്യമായ ബന്ധമാണ് എനിക്കുള്ളത്. വലിയ ബഹുമാനമാണ് അദ്ദേഹം എനിക്ക് നല്‍കിയിട്ടുള്ളത്. പരസ്പരം സംസാരിക്കുമ്പോള്‍ എന്റെ പേര് പോലും സഞ്ജു വിളിക്കാറില്ല. മൂത്ത സഹോദരനെന്നപോലെ അണ്ണാ എന്നാണ് വിളിക്കാറ്’.

Read Also:- ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നായകനെ പ്രഖ്യാപിച്ചു

‘ഞാൻ തമിഴ്‌നാട്ടില്‍ നിന്നും സഞ്ജു കേരളത്തില്‍ നിന്നുമാണ് വരുന്നത്. ദക്ഷിണേന്ത്യക്കാര്‍ എന്ന നിലയില്‍ തങ്ങള്‍ അടിസ്ഥാനപരമായി തന്നെ ബന്ധപ്പെട്ടിരിക്കുന്നു. തമിഴ്, മലയാളം സിനിമകള്‍ കാണാറുണ്ട്. ആ നിലയില്‍ തന്നെ ഞങ്ങൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു’ അശ്വിൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button