![](/wp-content/uploads/2021/03/higky-heat.jpg)
കൊല്ലം: സംസ്ഥാനം ചൂട്ടുപൊള്ളുന്നു. രണ്ട് ദിവസമായി കേരളത്തിലെ വിവിധ ജില്ലകളില്‍ കനത്ത ചൂടും ഉഷ്ണകാറ്റും അനുഭവപ്പെടുകയാണ്. കൊല്ലത്ത് നഗരസഭ കൗണ്‍സിലര്‍ക്ക് സൂര്യാതാപമേറ്റു. പുനലൂര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ ഡി ദിനേശനാണ് സൂര്യാതാപമേറ്റത്. പുനലൂര്‍ നഗരസഭയിലെ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനാണ് ദിനേശന്‍. ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്ന സമയത്താണ് സൂര്യതാപമേറ്റത്.
സാധാരണയില്‍ നിന്നും രണ്ടും മൂന്നും സെല്‍ഷ്യസ് വരെ താപനില സംസ്ഥാനത്ത് വര്‍ദ്ധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. വേനല്‍ക്കാലത്ത് കേരളത്തില്‍ വരണ്ട കാലാവസ്ഥ പ്രതീക്ഷിക്കുന്നതിനാലാണ് താപനില ഉയരുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.
ശരാശരിയില്‍ നിന്നും 33 ശതമാനം മഴ കുറഞ്ഞതും വരണ്ട വടക്ക് കിഴക്കന്‍ കാറ്റിന്റെ സ്വാധീനവും താപനില ഉയരാനുള്ള കാരണങ്ങളാണ്. പാലക്കാട് ജില്ലയിലാണ് ഇന്നലെ 41.5 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തിയത്. കോട്ടയം, കൊല്ലം ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തി. തൃശൂരില്‍ 38.6, പാലക്കാട് 38 ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെ ഉയര്‍ന്ന താപനില രേഖപ്പെടുത്തി.
Post Your Comments