Latest NewsKeralaCinemaMollywoodNewsEntertainment

നിവിന്‍ പോളിയെ ഇഷ്ടമാണെന്ന് തുറന്ന് പറഞ്ഞ് ഗായത്രി സുരേഷ്

കൊച്ചി: മലയാളത്തിലെ യുവ നടിമാരിൽ ശ്രദ്ധേയയാണ് ഗായത്രി സുരേഷ്. കുഞ്ചാക്കോ ബോബൻ നായകനായ ‘ജമ്‌നാപ്യാരി’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നായികയ്ക്ക് തുടക്കം മുതൽ തന്നെ നിരവധി ആരാധകരാണുള്ളത്. ഇപ്പോഴിതാ, തന്റെ പ്രിയനടൻ ആരാണെന്ന് പറയുകയാണ് ഗായത്രി. നടന്മാരില്‍ തനിക്ക് ഏറ്റവും ഇഷ്ടം നിവിന്‍ പോളിയെയാണെന്ന് ഗായത്രി വെളിപ്പെടുത്തുന്നു. അതിര് കടന്ന ഇന്റിമേറ്റ് സീനുകളില്‍ നിവിൻ പോളി അഭിനയിച്ചിട്ടില്ലെന്നും ഗായത്രി പറയുന്നു. ഇന്ത്യാഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

Also Read:പ്രീമിയർ ലീഗിൽ റൊണാൾഡോയുടെ ഹാട്രിക്കിൽ യുണൈറ്റഡിന് തകർപ്പൻ ജയം

‘നടന്മാരില്‍ എനിക്കിഷ്ടമുള്ള അഭിനേതാവ് നിവിന്‍ പോളിയാണ്. അതിന് കാരണം അദ്ദേഹത്തിന്റെ നിഷ്‌കളങ്കമായ ചിരിയാണ്. മാത്രമല്ല നാളുകളായി സിനിമകള്‍ ചെയ്യുന്നുണ്ടെങ്കിലും അതിര് കടന്ന ഇന്റിമേറ്റ് സീനുകളില്‍ അദ്ദേഹം അഭിനയിച്ചിട്ടില്ല’, ഗായത്രി വെളിപ്പെടുത്തി.

ഏറ്റവും കൂടുതല്‍ ട്രോളുകളില്‍ നിറഞ്ഞ് നില്‍ക്കുന്ന മലയാള നടി കൂടിയാണ് ഗായത്രി സുരേഷ്. പ്രണവ് മോഹന്‍ലാലിനെ വിവാഹം ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് ഗായത്രി പറഞ്ഞത് വലിയ ട്രോളുകള്‍ക്ക് വഴിതെളിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ ഗായത്രി മിക്കപ്പോഴും കിടിലൻ വെറൈറ്റി ചിത്രങ്ങൾ ആണ് പങ്ക് വെയ്ക്കുന്നതും. സിനിമകളിലും സോഷ്യൽ മീഡിയയിലും ഇപ്പോൾ പിന്നണി ​ഗാനാലാപനത്തിലും ​ഗായത്രി ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയിട്ടുണ്ട്. എസ്‌കേപ്പാണ് ഗായത്രിയുടെ ഏറ്റവും പുതിയ റിലീസ്. എസ്‌കേപ്പ് പാന്‍ ഇന്ത്യന്‍ സിനിമയായിട്ടാണ് ഇറക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button