ErnakulamKeralaNattuvarthaLatest NewsNews

ടാറ്റൂ ആര്‍ട്ടിസ്റ്റ് പീഡിപ്പിച്ചു : കൂടുതൽ പേർ പരാതിയുമായി രം​ഗത്ത്

ഇടപ്പള്ളിയിലെ ഇങ്ക്ഫെക്ടഡ് സ്റ്റുഡിയോയില്‍ വച്ച്‌ സുജീഷ് ഉപദ്രവിച്ചെന്നാണ് പരാതി

കൊച്ചി: ടാറ്റൂ ചെയ്യാനെത്തിയ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ സുജീഷ് പി.എസിനെതിരെ പരാതിയുമായി ഒരു വിദേശവനിതയും രം​ഗത്തെത്തി. ഇടപ്പള്ളിയിലെ ഇങ്ക്ഫെക്ടഡ് സ്റ്റുഡിയോയില്‍ വച്ച്‌ സുജീഷ് ഉപദ്രവിച്ചെന്നാണ് പരാതി. സ്‌പെയിനില്‍ നിന്ന് ഇ-മെയില്‍ വഴിയാണ് വിദേശവനിത കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്.

2019-ല്‍ ആണ് കേസിനാസ്പദമായ സംഭവം. പഠനത്തിനായി കൊച്ചിയില്‍ എത്തിയ യുവതി, സുജീഷിന്റെ സ്റ്റുഡിയോയില്‍ ടാറ്റൂ വരയ്ക്കാനെത്തിയപ്പോഴാണ് പീഡനത്തിന് ഇരയായത്.

Read Also : പിങ്ക് ബോള്‍ ടെസ്റ്റ്: ശ്രീലങ്കയ്ക്ക് ബാറ്റിംഗ് തകർച്ച

അതേസമയം, പരാതിയുടെ വിശദാംശം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. പരാതിക്കാരിയില്‍ നിന്ന് കൂടുതല്‍ വിവരം ലഭിച്ചശേഷമേ കേസ് രജിസ്റ്റര്‍ ചെയ്യൂവെന്ന് പൊലീസ് അറിയിച്ചു.

നിലവിൽ, സുജീഷിനെതിരെ ചേരാനല്ലൂര്‍, പാലാരിവട്ടം സ്റ്റേഷനുകളിലായി ഇതുവരെ ആറു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ടാറ്റൂ വരയ്ക്കുന്നതിനിടെ സുജീഷ് പീഡിപ്പിച്ചെന്ന് ഒരു യുവതി സമൂഹമാദ്ധ്യമത്തില്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് മറ്റു യുവതികളും കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button