ഡൽഹി: അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത പരാജയത്തെ വിമർശിച്ച് സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഈ തെരഞ്ഞെടുപ്പിലൂടെ ഹിന്ദുത്വ ശക്തികളെ നേരിടാൻ കോൺഗ്രസിന് ശേഷിയില്ലെന്ന് തെളിയിച്ചുവെന്നും തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസ് ഗൗരവമായി വിലയിരുത്തണമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
ആർഎസ്എസിന്റെ വാർഷിക റിപ്പോർട്ട് നൂനപക്ഷങ്ങളെ ലക്ഷ്യവെച്ചുള്ളതാണെന്നും സംഘപരിവാർ ശക്തികളെ നേരിടാൻ സിപിഐഎം നേതൃപരമായ പങ്കുവഹിക്കുമെന്നും യെച്ചൂരി വ്യക്തമാക്കി. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ എല്ലാ മതേതര പാർട്ടികളും ഒന്നിക്കണമെന്നും രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് കോൺഗ്രസ് വിലയിരുത്തണമെന്നും സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.
Post Your Comments