ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ രാജിവെക്കുമെന്ന വാര്‍ത്തയിൽ പ്രതികരിച്ച് കോണ്‍ഗ്രസ്. നേതാക്കളുടെ രാജി വാര്‍ത്ത തീര്‍ത്തും തെറ്റാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ മോശം പ്രകടനത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും തല്‍സ്ഥാനങ്ങള്‍ രാജിവെക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്.
Read Also: സ്വകാര്യ ബസ് സൈക്കിളിലിടിച്ച് അന്യ സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ, പഞ്ചാബ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പിലെ പരാജയം ചര്‍ച്ച ചെയ്യാന്‍ ഇന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഡൽഹിയില്‍ യോഗം ചേരുന്നുണ്ട്. നാല് മണിക്കാണ് യോഗം. അഞ്ച് സംസ്ഥാനങ്ങളില്‍ നേരിട്ട വൻ പരാജയത്തിന് പിന്നാലെ, കോണ്‍ഗ്രസ് ഗ്രുപ്പിലെ 23 നേതാക്കള്‍ നിലപാട് കടിപ്പിച്ചിരുന്നു.
Post Your Comments