കീവ്: യുക്രെയ്ന്‍ സൈനിക താവളം റഷ്യ ആക്രമിച്ചതായി സ്ഥിരീകരണം. ആക്രമണത്തില്‍ 9 പേര്‍ കൊല്ലപ്പെടുകയും 57 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്. യുക്രെയ്ന്‍ പ്രതിരോധ മന്ത്രി ഒലെക്സി റെസ്നിക്കോവ് ട്വിറ്ററില്‍ ആക്രമണം സ്ഥിരീകരിച്ചു.
സമാധാന പരിപാലനത്തിനും സുരക്ഷയ്ക്കും വേണ്ടി ലിവിവ് നഗരത്തില്‍ സ്ഥിതിചെയ്യുന്ന, ഇന്റര്‍നാഷണല്‍ സെന്ററാണ് റഷ്യ ആക്രമിച്ചതെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. വിദേശ പരിശീലകരാണ് ഇവിടെ സേവനം നടത്തുന്നതെന്നും അദ്ദേഹം പറയുന്നു.
‘റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം ആരംഭിച്ചിട്ട് രണ്ടാഴ്ചയിലേറെയായി. റഷ്യന്‍ വ്യോമാക്രമണങ്ങള്‍ ഇപ്പോള്‍ കൂടുതലായി കേന്ദ്രീകരിച്ചിരിക്കുന്നത് രാജ്യത്തിന്റെ പടിഞ്ഞാറ് ഭാഗത്തേയ്ക്കാണ്. അതായത്, ലിവിവ് നഗരത്തിനും യുക്രെയ്ന്‍-പോളണ്ട് അതിര്‍ത്തിക്കും സമീപമുള്ള പ്രദേശങ്ങളിലാണ്’ , ഒലെക്‌സി റെസ്‌നിക്കോവ് ‘ട്വിറ്ററിലൂടെ ചൂണ്ടിക്കാണിച്ചു.
Post Your Comments