KollamKeralaNattuvarthaLatest NewsNews

യുവതിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു : രണ്ടുപേർ പിടിയിൽ

മണിയാർ കേളൻകാവ് ആർ.പി.എൽ ബ്ലോക്ക് ഒന്നിൽ സുജിത് (28), പ്രവീൺ (ബ്രാവോ -19) എന്നിവരാണ് പിടിയിലായത്

അഞ്ചൽ: യുവതിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. മണിയാർ കേളൻകാവ് ആർ.പി.എൽ ബ്ലോക്ക് ഒന്നിൽ സുജിത് (28), പ്രവീൺ (ബ്രാവോ -19) എന്നിവരാണ് പിടിയിലായത്. ഏരൂർ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

യുവതിയുടെ ചിത്രങ്ങൾ പകർത്തി സ്വർണവും പണവും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി ലോഡ്ജിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. തുടർന്ന്, വിവരങ്ങൾ കൂട്ടുകാരനായ പ്രവീണിനോട് പറഞ്ഞു. പ്രവീൺ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതോടെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രവീണിനെ അറസ്റ്റ് ചെയ്ത വിവരമറിഞ്ഞ് ഒളിവിൽ പോയ സുജിത്തിനെ തെന്മലയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Read Also : ഗാന്ധി കുടുംബത്തിന്റെ ഫോർമുല വേണ്ട, സംഘടന ജനറൽ സെക്രട്ടറി സ്ഥാനത്തും അഴിച്ചുപണി വേണം: സഹികെട്ട് ഗ്രൂപ്പ് 23 നേതാക്കള്‍

ഏരൂർ ഇൻസ്പെക്ടർ പ്രതാപചന്ദ്രൻ, എസ്.ഐ ശരലാൽ, സിവിൽ പൊലീസ് ഓഫിസർമാരായ അബീഷ്, അരുൺ, അനീഷ് മോൻ, അനിമോൻ, ബിജു താജുദ്ദീൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button