Latest NewsNewsInternational

ആറ് ദിവസത്തെ യുദ്ധത്തില്‍ ഏകദേശം 6000 റഷ്യക്കാര്‍ കൊല്ലപ്പെട്ടു: യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലെന്‍സ്‌കി

കീവ് : റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിന്റെ ഏഴാം ദിവസം, ഇതുവരെ ഏകദേശം 6,000 റഷ്യക്കാര്‍ കൊല്ലപ്പെട്ടുവെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലെന്‍സ്‌കി പറഞ്ഞു. യുക്രെയ്‌നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കിവില്‍ റഷ്യന്‍ വ്യോമസേന ഇറങ്ങിയെന്ന വാര്‍ത്തയ്ക്കും തെക്കന്‍ നഗരമായ കെര്‍സണിന്റെ നിയന്ത്രണം ഏറ്റെടുത്തുവെന്ന റഷ്യന്‍ സൈന്യത്തിന്റെ അവകാശവാദത്തിനും ഇടയിലാണ് സെലന്‍സ്‌കിയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

Read Also : റഷ്യയ്‌ക്കെതിരെയുള്ള ഉപരോധത്തിൽ ആപ്പിളും പങ്കുചേരുന്നു; നീക്കം ഗൂഗിളിനും മെറ്റയ്ക്കും നെറ്റ്ഫ്ലിക്സിനും പിന്നാലെ

യുക്രെയ്‌നിലെ പോരാട്ടം രൂക്ഷമായതിനാല്‍, മരണസംഖ്യ വ്യക്തമല്ലെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍. ഒരു മുതിര്‍ന്ന പാശ്ചാത്യ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് 5,000-ത്തിലധികം റഷ്യന്‍ സൈനികര്‍ പിടിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടെന്നാണ് വിദേശ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

അതേസമയം, 136 സിവിലിയന്‍ മരണങ്ങള്‍ രേഖപ്പെടുത്തിയതായി യുഎന്‍ മനുഷ്യാവകാശ ഓഫീസ് അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി ജനവാസമുള്ള നഗരപ്രദേശങ്ങളില്‍ റഷ്യന്‍ വ്യോമ, പീരങ്കി ആക്രമണം വര്‍ധിച്ചതായി ബ്രിട്ടന്റെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഖാര്‍കിവ്, കെര്‍സണ്‍, മരിയുപോള്‍ എന്നീ മൂന്ന് നഗരങ്ങള്‍ റഷ്യന്‍ സൈന്യം വളഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button