Latest NewsEuropeNewsInternational

ശവക്കുഴിയിലല്ലാതെ ശാന്തി കിട്ടുന്ന ഒരിടം ഉണ്ടാകുമെന്ന് കരുതേണ്ട: രൂക്ഷമായ പ്രതികരണവുമായി സെലന്‍സ്‌കി

കീവ്: സാധാരണക്കാർക്ക് എതിരായ ആക്രമണത്തിൽ റഷ്യയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഉക്രൈൻ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി. ഈ ക്രൂരത ചെയ്ത ഓരോരുത്തരേയും കണ്ടെത്തി ശിക്ഷിക്കുമെന്ന് സെലന്‍സ്‌കി പറഞ്ഞു. കീവിന്റെ പ്രാന്തപ്രദേശമായ ഇര്‍പ്പിനില്‍ സാധാരണക്കാർക്ക് നേരെയുണ്ടായ റഷ്യൻ ആക്രമണത്തിൽ നിരവധിപ്പേർ മരിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘അവര്‍ ഈ പട്ടണത്തില്‍ നിന്നു രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു. ആ കുടുംബം മുഴുവനായാണ് ഇല്ലാതായത്. ഇതുപോലെ എത്ര കുടുംബങ്ങളാണ് ഉക്രൈനില്‍ ഇല്ലാതായത്. ഞങ്ങളിത് മറക്കുകയോ പൊറുക്കുകയോ ഇല്ല. ഞങ്ങളുടെ മണ്ണില്‍, ഞങ്ങളുടെ നഗരങ്ങളില്‍ ബോംബ് വര്‍ഷിക്കുന്ന, റോക്കറ്റുകള്‍ വിക്ഷേപിക്കുന്ന, ഞങ്ങളുടെ ജനങ്ങളെ വെടിവയ്ക്കുന്ന ഓരോരുത്തരേയും ഞങ്ങള്‍ കണ്ടെത്തും. ഇതിന് ഉത്തരവാദികളായവര്‍, ഈ ക്രൂരതയ്ക്ക് ഉത്തരവിട്ടവര്‍ക്ക് ശവക്കുഴിയിലല്ലാതെ ശാന്തി കിട്ടുന്ന ഒരിടം ഈ ഭൂമിയില്‍ ഉണ്ടാകുമെന്ന് കരുതേണ്ട,’ വൊളോഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു.

സെലൻസ്കിയുമായി 35 മിനിറ്റ്,പുടിനുമായി 50:യുദ്ധമുഖത്തെ തലവന്മാരുമായി സംസാരിച്ച് നരേന്ദ്ര മോദി,നിർണായക ഇടപെടലുമായി ഇന്ത്യ

കഴിഞ്ഞ ദിവസങ്ങളിൽ, സാധാരണ ജനങ്ങളെ ഒഴിപ്പിക്കുന്നതിനായി രണ്ടിടത്ത് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതു നടപ്പായിരുന്നില്ല. തുടർന്ന്, ഇരു രാജ്യങ്ങളും പരസ്പരം ആരോപണങ്ങളുമായി രംഗത്ത് വന്നു. വെടി നിര്‍ത്തൽ പ്രഖ്യാപിച്ച റഷ്യ സാധാരണക്കാരെ കൊന്നൊടുക്കുകയാണെന്ന് ഉക്രൈൻ ആരോപിച്ചു. അതേസമയം, വെടി നിർത്തൽ സമയത്ത് പടക്കോപ്പുകള്‍ ശേഖരിക്കാനും പോരാട്ടം ഏകീകരിക്കാനുമാണ് ഉക്രൈൻ ശ്രമിച്ചതെന്നും അല്ലാതെ ജനങ്ങളെ രക്ഷപെടുത്താനല്ലെന്നും റഷ്യ കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button