KeralaLatest NewsNews

സ്‌കൂള്‍ അധ്യാപകനെ സോഡാ കുപ്പി കൊണ്ട് തലയ്ക്കടിച്ചു: പൂര്‍വ വിദ്യാര്‍ഥി അറസ്റ്റില്‍

പാലക്കാട്: സ്‌കൂള്‍ അധ്യാപകനെ ആക്രമിച്ച സംഭവത്തില്‍ പൂര്‍വവിദ്യാര്‍ഥി പിടിയില്‍. അലനല്ലൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ അബ്ദുല്‍ മനാഫിനെ (46) യാണ് അലനല്ലൂര്‍ കൂമഞ്ചിറ മുതുകുറ്റിവീട്ടില്‍ നിസാമുദീൻ (20) മർദ്ദിച്ചത്. തുടർന്ന്, ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ വെള്ളിയാഴ്ച മഞ്ചേരിയില്‍ നിന്നാണ് പോലീസ് പിടികൂടിയത്.

Read Also  :  ഭാര്യയെ കൊലപ്പെടുത്തിയ കേസ് : പ്രതിക്ക് 10 വര്‍ഷം കഠിനതടവും പിഴയും

ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. അലനല്ലൂര്‍ ചന്തപ്പടിയിലെ ബേക്കറിയുടെ മുന്നില്‍ നിന്നിരുന്ന അധ്യാപകനെ കൈയില്‍ കരുതിയിരുന്ന സോഡാക്കുപ്പികൊണ്ട് നിസാമുദീന്‍ തലയ്ക്ക് അടിക്കുയായിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് അധ്യാപകന്‍ അടിച്ചതുമായി ബന്ധപ്പെട്ടുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരമെന്നാണ് പോലീസ് പറയുന്നത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button