കീവ്: റഷ്യ – ഉക്രൈൻ യുദ്ധത്തിൽ പുതിയ സംഭവങ്ങൾ. ഉക്രൈനെ കീഴടക്കാൻ സിറിയയിൽ നിന്നും റഷ്യ, പോരാളികളെ റിക്രൂട്ട് ചെയ്യുന്നുവെന്ന് കഴിഞ്ഞ ദിവസമാണ് പെന്റഗൺ വെളിപ്പെടുത്തിയത്. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിന്റെ ആവശ്യപ്രകാരം സിറിയയിലെ പോരാളികൾ ‘പുതിയ ദൗത്യത്തിലാണ്’ യു.എസ് പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഉക്രൈനിനെതിരെ യുദ്ധം ചെയ്യാൻ സിറിയയിൽ നിന്നും ആളെ ഇറക്കുമതി ചെയ്യാനൊരുങ്ങുന്ന റഷ്യൻ തീരുമാനത്തെ പരിഹസിച്ച് അമേരിക്കൻ എന്റർപ്രൈസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ക്രിട്ടിക്കൽ ത്രെറ്റ്‌സ് പ്രോജക്ടിന്റെ സീനിയർ ഫെലോയും ഡയറക്‌ടറുമായ ഫ്രെഡറിക് കഗനും സിറിയയിലെ മിഡിൽ ഈസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് വിദഗ്ദ്ധനായ ചാൾസ് ലിസ്റ്ററും രംഗത്ത്.
സിറിയക്കാരെ ഉക്രൈനിലേക്ക് കൊണ്ടുവരുന്നത് ചന്ദ്രനിൽ യുദ്ധം ചെയ്യാൻ ചൊവ്വയെ കൊണ്ടുവരുന്നതിന് തുല്യമാണ് എന്ന് ചാൾസ് ലിസ്റ്റർ വാർത്താ മാധ്യമമായ ജേണലിനോട് പ്രതികരിച്ചു. സിറിയയിൽ നിന്നും റിക്രൂട്ട് ചെയ്യുന്ന പോരാളികളുടെ സഹായം മതിയാകില്ല എന്ന അഭിപ്രായമാണ് കഗനും നടത്തുന്നത്. വ്യത്യസ്ത ഗ്രൂപ്പുകളെ ഒരുമിച്ചു കൂട്ടുക എന്നത് ഫലപ്രദമായ സൈനിക ശക്തി വളർത്തും എന്നതിലുപരി, ആയുധങ്ങളുമായി യുദ്ധം ചെയ്യാൻ ശ്രമിക്കുന്ന വ്യക്തിഗത ഗ്രൂപ്പുകളുടെ ഒരു ശേഖരം മാത്രമായി മാറുമെന്ന് കരുതുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. പീരങ്കികൾ എന്നാണ് അദ്ദേഹം ഇവരെ വിശേഷിപ്പിക്കുന്നത്.
അതേസമയം, ഉക്രൈനിൽ അധിനിവേശം നടത്തി വരുന്ന റഷ്യയ്ക്ക് ഉക്രൈൻ സേനയെ മാത്രം നേരിട്ടാൽ പോരാ എന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. റഷ്യന്‍ സേനയ്ക്ക് ഉക്രൈന്‍ സൈന്യത്തിനൊപ്പം ഇനി കാലാവസ്ഥയെയും പ്രതിരോധിക്കേണ്ടി വരും. ഉക്രൈനിലെ ശൈത്യം വരും ദിവസങ്ങളില്‍ കനാക്കുമെന്ന് റിപ്പോർട്ട്. താപനില -10 സെല്‍ഷ്യസിലേക്ക് താഴുമെന്നും കാറ്റിന്‍റെ ശക്തി കൂടി കണക്കിലെടുക്കുമ്പോള്‍ തണുപ്പ് -20 സെല്‍ഷ്യസിലേക്ക് താഴാമെന്നുമാണ് കാലാവസ്ഥാ പ്രവചനം. ഇങ്ങനെയാണെകിൽ, കീവ് ലക്ഷ്യമാക്കി നീങ്ങുന്ന റഷ്യൻ സൈന്യത്തിന്റെ യാത്രയെ ഇത് ബാധിക്കും.
Post Your Comments