കീവ്: ഉക്രൈന്‍ നഗരമായ മരിയുപോളില്‍, മുസ്ലിം പള്ളിക്ക് നേരെ ഷെല്ലാക്രമണം നടത്തിയ റഷ്യൻ സേന, കുട്ടികളെ അടക്കം 80 ഓളം പേരെ കൊലപ്പെടുത്തിയെന്ന് ഉക്രൈന്‍ വിദേശകാര്യ മന്ത്രാലയം. തുറമുഖ നഗരമായ മരിയുപോളില്‍, പള്ളിയില്‍ അഭയം തേടിയ പൗരന്മാര്‍ക്ക് നേരെയാണ് ആക്രമണം നടന്നതെന്ന് ഉക്രൈന്‍ വ്യക്തമാക്കി. സുല്‍ത്താന്‍ സുലൈമാന്റെയും, ഭാര്യ റോക്‌സോളാനയുടെയും പേരിലുള്ള പള്ളിയുടെ നേർക്കാണ് ഷെല്ലാക്രമണം നടന്നത്. കുട്ടികളും സ്ത്രീകളും അടക്കം 84 പേര്‍ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് ഉക്രൈന്‍ അറിയിച്ചു.
Also read: നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ കേന്ദ്രത്തിന്റെ ഇടപെടൽ നടത്തണം: ആക്ഷൻ കൗൺസിൽ ഡൽഹി ഹൈക്കോടതിയിൽ
‘മരിയുപോളിലെ ആശയവിനിമയ സംവിധാനങ്ങള്‍ തകാറിലാണ്. അവിടേക്ക് എത്തിപ്പെടാൻ കഴിയുന്നില്ല’ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി അറിയിച്ചു. മരിയുപോളില്‍ ആയിരക്കണക്കിന് ആളുകള്‍ കുടുങ്ങി കിടക്കുകയാണെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇവര്‍ക്ക് ഭക്ഷണവും വെള്ളവും കൃത്യമായി ലഭിക്കുന്നില്ല. കൊടും തണുപ്പിനെ അതിജീവിക്കാനുള്ള സൗകര്യവും ഇവർക്ക് ഇല്ല.
റഷ്യന്‍ സൈന്യം മരിയുപോള്‍ നഗരത്തെ വളഞ്ഞിരിക്കുകയാണെന്ന് പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ചുകൊണ്ട് പ്രമുഖ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ഉക്രൈനില്‍ നിന്ന് തങ്ങളുടെ 14,000 പൗരന്മാരെ തിരിച്ച് എത്തിച്ചതായി തുര്‍ക്കി വ്യക്തമാക്കി.
Post Your Comments