കോഴിക്കോട്: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പോപ്പുലർ ഫ്രണ്ട് നേതാവ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പിടിയിൽ. കോഴിക്കോട് സ്വദേശിയായ അബ്ദുൾ റസാഖാണ് പിടിയിലായത്. വിദേശത്തേയ്‌ക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ വിമാനത്താവളത്തിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനെ തുടർന്ന് ഇയാൾക്കെതിരെ ഇഡി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
ഇമിഗ്രേഷൻ അധികൃതർ റാസാഖിനെ തടഞ്ഞ് വെയ്‌ക്കുകയായിരുന്നു. ലക്‌നൗവിലെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ, ഏഴ് ദിവസത്തെ ഇഡി കസ്റ്റഡിയിൽവിട്ടു. പോപ്പുലർ ഫ്രണ്ടിന്റെ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് വിദേശരാജ്യങ്ങളിൽ നിന്നും രാജ്യത്തിന് അകത്ത് നിന്നും ഫണ്ട് ശേഖരിക്കുന്നതിൽ റസാഖിന് പങ്കുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം ഇഡിയ്‌ക്ക് വിവരം നൽകിയിരുന്നു.
യുവതിയെ പീഡിപ്പിച്ചെന്നാരോപിച്ച് കയ്യേറ്റം ചെയ്തു: ഫേസ്ബുക്ക് ലൈവിനിടെ യുവാവ് ജീവനൊടുക്കി
തുടർന്ന്, കഴിഞ്ഞ ഡിസംബറിൽ ഇഡി ഉദ്യോഗസ്ഥർ റസാഖിന്റേയും ഇയാളുമായി ബന്ധപ്പെട്ടവരുടേയും ഓഫീസുകളിലും വീടുകളിലും റെയ്ഡ് നടത്തിയിരുന്നു. പരിശോധനയിൽ ഇത് ശരിവെയ്‌ക്കുന്ന തരത്തിലുള്ള രേഖകൾ കണ്ടെടുത്തതായാണ് സൂചന. കണ്ണൂർ പെരിങ്ങത്തൂർ, മലപ്പുറം പെരുമ്പടപ്പ്, മൂവാറ്റുപുഴ, മൂന്നാർ എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡിലാണ് രേഖകൾ കണ്ടെടുത്തത്.
പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ ഉടമസ്ഥതയിൽ മൂന്നാറിലെ മാങ്കുളത്തുള്ള വില്ല വിസ്റ്റ പ്രൊജക്ടും അബുദാബിയിലുള്ള ബാറും, റസ്റ്റൊറന്റുകളും കള്ളപ്പണം വെളുപ്പിക്കലിന്റെ കേന്ദ്രമാണെന്നും ഓഫീസിൽ നിന്നും ഇവയുമായി ബന്ധപ്പെട്ട രേഖകകൾ കണ്ടെടുത്തതായും ഇഡി വാർത്താ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
Post Your Comments