KozhikodeLatest NewsKeralaNattuvarthaNews

നിയന്ത്രണം വിട്ട കാറിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു

കുന്ദമംഗലം സര്‍വീസ് സ്റ്റേഷനിലെ ജീവനക്കാരനും അസാം സ്വദേശിയുമായ ഡാഡു (24) ആണ് മരിച്ചത്

കോഴിക്കോട്: നിയന്ത്രണം വിട്ട കാറിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. കുന്ദമംഗലം സര്‍വീസ് സ്റ്റേഷനിലെ ജീവനക്കാരനും അസാം സ്വദേശിയുമായ ഡാഡു (24) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെ കുന്ദമംഗലത്തെ സിന്ധു തിയേറ്ററിന് സമീപത്താണ് അപകടം നടന്നത്. റോഡരികിലൂടെ നടന്നു പോകുകയായിരുന്ന യുവാവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു കാര്‍. തുടർന്ന്, നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ചാണ് കാർ നിന്നത്.

Read Also : കല്ലില്‍ തട്ടി ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം : രണ്ടര വയസുകാരി മരിച്ചു

അപകടം നടന്ന ഉടന്‍ തന്നെ നാട്ടുകാരും പൊലീസും ചേര്‍ന്ന് യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button