IdukkiLatest NewsKeralaNattuvarthaNews

മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന്​ വീട്ടിൽ തീപിടിച്ചു : വീട്ടുപകരണങ്ങള്‍ പൂര്‍ണമായും നശിച്ചു

പുതുമനമേട് സുബ്രഹ്​മണ്യ‍ന്റെ വീടാണ് കത്തിനശിച്ചത്

ഇടുക്കി: അണക്കര പാമ്പുപാറയില്‍ മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന്​ വീട് കത്തിനശിച്ചു. പുതുമനമേട് സുബ്രഹ്​മണ്യ‍ന്റെ വീടാണ് കത്തിനശിച്ചത്. വീട്ടുപകരണങ്ങള്‍ പൂര്‍ണമായും നശിച്ചു. അതേസമയം, വീടിനുള്ളില്‍ ഉറങ്ങി കിടന്നിരുന്ന നാല്​ കുട്ടികള്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് നാടിനെ നടുക്കിയ സംഭവം. വീട്ടിനുള്ളില്‍ കത്തിച്ചു വച്ചിരുന്ന മെഴുകുതിരിയില്‍ നിന്നും അഗ്നി പടരുകയായിരുന്നു. സുബ്രഹ്മണ്യന്‍, മകന്‍ കാര്‍ത്തിക് എന്നിവര്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. മാതാവ് വനിത സമീപത്ത് താമസിക്കുന്ന മൂത്ത മകന്റെ വീട്ടിലേക്ക് പോയ സമയത്താണ് തീപിടുത്തം ഉണ്ടായത്. വീട്ടില്‍നിന്നും തീ ഉയരുന്നത് ബന്ധുക്കള്‍ കണ്ടതോടെയാണ് വലിയ ദുരന്തം ഒഴിവായത് എന്ന് മകന്‍ കാര്‍ത്തിക് പറഞ്ഞു.

Read Also : സംസ്ഥാനത്ത് സ്കൂൾ പാഠ്യപദ്ധതി പരിഷ്‌കരിക്കും: മലയാളം അക്ഷരമാലയും പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുമെന്ന് വി ശിവന്‍കുട്ടി

വീടിനുള്ളില്‍ ഉണ്ടായിരുന്ന കട്ടിലുകള്‍, അലമാര, ടിവി, മറ്റ് വീട്ടുപകരണങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ പൂര്‍ണമായും കത്തി നശിച്ചു. വീടിന്റെ മേല്‍ക്കൂരയും തകര്‍ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button