Latest NewsIndiaNews

കടുത്ത അവഗണന: തൃണമൂല്‍ നേതാവ് രാജിവെച്ചു

താന്‍ പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും അംഗത്വത്തില്‍ നിന്നും രാജിവെയ്ക്കുകയാണ്.

പനാജി: തൃണമൂല്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി ഗോവയിലെ നിയമസഭ സ്ഥാനാര്‍ത്ഥി മഹേഷ് എസ് അമോങ്കര്‍ രാജിവെച്ചു. പാര്‍ട്ടിയില്‍ നിന്നും നേരിടേണ്ടി വന്ന കടുത്ത അവഗണനയെ തുടര്‍ന്നാണ് പാര്‍ട്ടി അംഗത്വം രാജിവെയ്ക്കുന്നതെന്ന് മഹേഷ് അമോങ്കര്‍ പറഞ്ഞു. എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പില്‍ വിചാരിച്ച നേട്ടം കൈവരിക്കാനാകാതിരുന്നതും സംസ്ഥാനത്ത് പാര്‍ട്ടിക്ക് അക്കൗണ്ട് തുറക്കാനാകാതിരുന്നതും പാർട്ടിക്കുള്ളിൽ അസ്വാരസ്യം ഉയർന്നു. ഇതിന് പിന്നാലെയാണ് അമോങ്കറുടെ രാജി പ്രഖ്യാപനം.

Read Also: കോണ്‍ഗ്രസിന്റെ വമ്പൻ പരാജയം: ചെന്നിത്തലയെ വേദിയിലിരുത്തി പരിഹസിച്ച് മുഖ്യമന്ത്രി

വെള്ളിയാഴ്ച്ചയാണ് അമോങ്കര്‍ രാജിക്കത്ത് കൈമാറിയത്. ‘താന്‍ പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും അംഗത്വത്തില്‍ നിന്നും രാജിവെയ്ക്കുകയാണ്. ടിഎംസിയെ പ്രതിനിധീകരിച്ച ഒരു നിയമസഭ സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ പാര്‍ട്ടിയില്‍ നിന്നും വേണ്ട പരിഗണന ലഭിച്ചില്ല. എന്നാല്‍, കടുത്ത അവഗണനയാണ് നേരിടേണ്ടി വന്നത്’- മഹേഷ് അമോങ്കര്‍ പറഞ്ഞു. ഗോവ ടിഎംസി അധ്യക്ഷന്‍ കണ്ടോല്‍ക്കറിന് അയച്ച കത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button