KeralaLatest NewsNews

യുപിയിലെ ന്യൂനപക്ഷ മണ്ഡലങ്ങളില്‍ വിജയിച്ചത് ബിജെപി: മോദിയുടെ വികസന പദ്ധതികളില്‍ വേർതിരിവില്ലെന്ന് കെ.സുരേന്ദ്രന്‍

മോദിയുടെ വികസനപദ്ധതികളിൽ ഹിന്ദുവും മുസൽമാനും ക്രൈസ്തവനുമില്ല.

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന പദ്ധതികളില്‍ ഹിന്ദുവും മുസല്‍മാനും ക്രൈസ്തവനുമില്ലെന്നും എല്ലാവരുടെയു വികസനമാണ് ലക്ഷ്യമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ഉത്തര്‍ പ്രദേശിലെ നിരവധി മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ ഇത്തവണ ബി.ജെ.പിയാണ് വിജയിച്ചതെന്ന് കെ സുരേന്ദ്രൻ ഫേസ്ബൂക്കിലൂടെ പ്രതികരിച്ചു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഉത്തർ പ്രദേശിലെ നിരവധി മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളിൽ ഇത്തവണ ബി. ജെ. പിയാണ് വിജയിച്ചത്. ഒവൈസി വോട്ടൊന്നും ഭിന്നിപ്പിക്കാതെതന്നെ. ഇ. ടി. യും സമദാനിയും ചുമ്മാ കറങ്ങിത്തിരിച്ചു നടന്നതു മിച്ചം. മോദിയുടെ വികസനപദ്ധതികളിൽ ഹിന്ദുവും മുസൽമാനും ക്രൈസ്തവനുമില്ല.

Read Also: കോണ്‍ഗ്രസിന്റെ വമ്പൻ പരാജയം: ചെന്നിത്തലയെ വേദിയിലിരുത്തി പരിഹസിച്ച് മുഖ്യമന്ത്രി

സബ് കാ സാഥ് സബ് കാ വികാസ് സബ് കാ വിശ്വാസ് എന്നത് മോദിക്കും ബി. ജെ. പി ക്കും കേവലമൊരു പി. ആർ ടാഗ് ലൈൻ അല്ല മറിച്ച് അതൊരു ആചരണമാണ് ആത്മാർത്ഥമായൊരു ഉപാസനയാണെന്ന് ഓരോ തെരഞ്ഞെടുപ്പുകളും തെളിയിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button