AlappuzhaLatest NewsKeralaNattuvarthaNews

നിര്‍ത്തിയിട്ടിരുന്ന ബസില്‍ കാറിടിച്ച് അപകടം : നാലുപേര്‍ക്ക്‌ പരിക്ക്‌

തുറവൂര്‍ പറയകാട്‌ പാണ്ഡ്യയംപറമ്പില്‍ മേരി (76), മകന്‍ ജോജി (46), മരുമകള്‍ മേരി മാര്‍ഗരറ്റ്‌ (42), ലൈജ (50) എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌

അമ്പലപ്പുഴ: നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസില്‍ കാറിടിച്ച് നാലുപേര്‍ക്ക്‌ പരുക്ക്‌. തുറവൂര്‍ പറയകാട്‌ പാണ്ഡ്യയംപറമ്പില്‍ മേരി (76), മകന്‍ ജോജി (46), മരുമകള്‍ മേരി മാര്‍ഗരറ്റ്‌ (42), ലൈജ (50) എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌.

ദേശീയ പാതയില്‍ കുറവന്‍തോട്‌ ജങ്‌ഷനിലായിരുന്നു അപകടം. ആലപ്പുഴയിലേക്ക്‌ പോയ സ്വകാര്യ ബസ്‌ ജങ്‌ഷനില്‍ നിര്‍ത്തിയിട്ട്‌ യാത്രക്കാരെ കയറ്റുന്നതിനിടെ തെക്കുഭാഗത്തേക്ക്‌ പോയ കാര്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.

Read Also : ‘അവൾ ഒരു പുരുഷനാണ്’: ഭാര്യയ്‌ക്കെതിരെ വഞ്ചനാക്കേസുമായി സുപ്രീം കോടതിയിൽ ഭർത്താവിന്റെ ഹർജി

ആലപ്പുഴ മെഡിക്കല്‍ കോളജാശുപത്രിയിലേക്ക്‌ വന്നതായിരുന്നു കാർ യാത്രക്കാർ. അപകടത്തില്‍ കാറിന്റെ മുന്‍ ഭാഗം തകര്‍ന്നു. പരുക്കേറ്റവർ മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button