അബുദാബി: അബുദാബി എക്സ്പ്രസ് ബസ് സർവീസ് തിങ്കളാഴ്ച മുതൽ ആരംഭിക്കും. അബുദാബി പ്രാദേശിക അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
പൊതുഗതാഗത സേവനങ്ങൾ വികസിപ്പിക്കുന്നതിനും നവീകരിക്കുന്നതിനും വൈവിധ്യവത്കരിക്കുന്നതിനും വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. രണ്ട് ഘട്ടങ്ങളിലായാണ് പുതിയ സർവീസ് യാത്രക്കാർക്ക് ലഭ്യമാക്കുക. ആദ്യത്തേതിൽ മുസഫ ഇൻഡസ്ട്രിയൽ ഏരിയയും മുഹമ്മദ് ബിൻ സായിദ് സിറ്റിയും ഉൾപ്പെടുന്നു, രണ്ടാമത്തേതിൽ ഖലീഫ സിറ്റി, ബനി യാസ്, അൽ ഷഹാമ, അൽ ഫലാഹ് എന്നിവയാണ് ഉൾപ്പെടുന്നത്.
ഓരോ ആഴ്ചയും മൊത്തം 680 ട്രിപ്പുകൾ ഉണ്ടാകും. എല്ലാ സർവീസുകളും അബുദാബി സിറ്റിയിലെ പ്രധാന ബസ് സ്റ്റേഷൻ ഒരു അറൈവൽ പോയിന്റായി ഉപയോഗിക്കുമെന്ന് അധികൃതർ അറിയിച്ചു.
Post Your Comments