
കൊല്ലം: സ്കൂളിൽ നിന്ന് വീട്ടിലേക്ക് വന്ന പെൺകുട്ടിയെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. ഏഴുകോൺ ആലുംമുക്ക്, ചരുവിള പുത്തൻ വീട്ടിൽ അരുണാചലം ആചാരിയുടെ മകൻ കൊച്ച് അമൽ എന്ന് വിളിക്കുന്ന അമലിനെ(24)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച വൈകിട്ട് നാലരയോടെയാണ് കേസിനാസ്പദമായ സംഭവം. സ്കൂളിൽ നിന്നും വീട്ടിലേക്ക് പോവുകയായിരുന്ന പെൺകുട്ടിയെയാണ് അമൽ ആക്രമിച്ചത്. സംഭവത്തിൽ, പെൺകുട്ടിയുടെ വീട്ടുകാർ എഴുകോൺ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
Read Also : സിപിഎംകാർക്ക് തുള്ളാനെന്തിരിക്കുന്നു? ആകെയുള്ളത് ഒരു ചെറു സംസ്ഥാനത്തെ ഭരണം: കുറിപ്പ്
എഴുകോൺ ഐ.എസ്.എച്ച് .ഒ. ശിവപ്രകാശ്, എസ്. ഐ. അനീസ്, എ.എസ്ഐ അലക്സ്, എസ്സ്.സി.പി.ഒ. പ്രദീപ് കുമാർ, ഗിരീഷ് കുമാർ, വിനയൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments