ലക്നൗ: യുപിയില്‍ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാനാണ് പ്രിയങ്ക വന്നത്, എന്നാല്‍, പാര്‍ട്ടിയെ മുഴുവന്‍ കാറ്റില്‍ പറത്തിയാണ് പ്രിയങ്ക പോയത്. കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തില്‍ പ്രിയങ്കയെ ട്രോളി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. കോണ്‍ഗ്രസിനെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാനാണ് പ്രിയങ്ക യുപിയിലെത്തിയത്. എന്നാല്‍, അവര്‍ പാര്‍ട്ടിയുടെ അന്ത്യം കുറിച്ചു.
സ്ത്രീ സുരക്ഷയും, ക്രമസമാധാനവും സംബന്ധിച്ച് സ്വീകരിച്ച നടപടികളാണ് യുപിയില്‍ പാര്‍ട്ടിയുടെ വിജയത്തിന് കാരണമായതെന്ന് സ്മൃതി ഇറാനി പറഞ്ഞു.
പ്രധാനമന്ത്രിക്കൊപ്പം യുപിയില്‍ യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളും കാരണമാണ് ഇതെല്ലാം സാധ്യമായതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു. 2024ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ തന്നെ സര്‍ക്കാര്‍ വീണ്ടും രൂപീകരിക്കുമെന്നും സ്മൃതി അവകാശപ്പെട്ടു.
Post Your Comments