ന്യൂഡൽഹി: പഞ്ചാബിൽ ആം ആദ്മി പാർട്ടി സർക്കാർ മാർച്ച് 16 – ന് സത്യപ്രതിജ്ഞ ചെയ്യും. ഭഗവന്ത് മാൻ മുഖ്യമന്ത്രിയായും വിജയിച്ച മറ്റ് മന്ത്രിമാരും ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തും.
അരവിന്ദ് കെജ്രിവാൾ ചടങ്ങിൽ പങ്കെടുക്കും. വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2022 – ലെ പഞ്ചാബ് തെരഞ്ഞെടുപ്പിൽ നിയമസഭയിലെ 117 സീറ്റുകളിൽ 92 എണ്ണവും നേടിയാണ് ഇന്നലെ എഎപി വൻ വിജയം നേടിയത്.
കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് പഞ്ചാബിൽ നേരിടേണ്ടി വന്നത്. 18 സീറ്റ് മാത്രമായി കോൺഗ്രസ്സ് ഒതുങ്ങേണ്ടി വന്നു.
Post Your Comments