NattuvarthaLatest NewsKeralaNews

കൊച്ചി മെട്രോ: വിവരങ്ങളെല്ലാം അറിയാം ഇനി വാട്‌ആപ്പിലൂടെയും

കൊച്ചി : മെട്രോയെ സംബന്ധിച്ച എല്ലാ വിവരങ്ങളും അറിയിക്കാന്‍ കെ.എം.ആര്‍.എല്‍ വാട്‌ആപ്പ് സേവനം ആരംഭിച്ചു. 9188597488 എന്ന നമ്പരിലേക്ക് ഒരു വാട്‌ആപ്പ് മെസേജ് അയച്ചാല്‍ നിങ്ങള്‍ അറിയാനാഗ്രഹിക്കുന്ന വിവരങ്ങളെക്കുറിച്ചുള്ള മെനു വരും. അതില്‍ നിന്ന് നിങ്ങള്‍ക്കാവശ്യമുള്ള വിവരങ്ങള്‍ അനായാസം തിരഞ്ഞെടുത്ത് അറിയാം.

പൊതുവായ അന്വേഷണങ്ങള്‍, പുതിയ വിവരങ്ങള്‍ എന്നിവ അറിയാന്‍ മാത്രമല്ല നിങ്ങള്‍ക്ക് മെട്രോ സേവനങ്ങളെ സംബന്ധിച്ച നിര്‍ദ്ദേശങ്ങളോ, പരാതിയോ ഉണ്ടെങ്കില്‍ അതും വളരെ വേഗത്തില്‍ അറിയാന്‍ വാട്‌ആപ്പ് സേവനം ഉപയോഗിക്കാം. കെ.എം.ആര്‍.എല്‍ നല്‍കുന്ന മികച്ച ബിസിനസ് അവസരങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഇതിലൂടെ അറിയാം. ഈ സേവന ശൃംഖല വരും ദിവസങ്ങളിൽ വർധിപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button