Latest NewsNewsInternational

ആൺകുഞ്ഞ് ജനിച്ചില്ല: ഏഴ് ദിവസം പ്രായമുളള പെൺകുഞ്ഞിനെ കൊലപ്പെടുത്തി പിതാവ്

ഇസ്ലാമാബാദ്: ആൺകുട്ടി ജനിക്കാത്തതിൽ കുപിതനായ പിതാവ് ഏഴ് ദിവസം പ്രായമുളള പെൺകുഞ്ഞിനെ വെടിവെച്ച് കൊന്നു. സംഭവത്തിൽ, കുടുംബം നൽകിയ പരാതിയിൽ പിതാവ് ഷാസൈബ് ഖാനെ പോലീസ് അറസ്റ്റ് ചെയ്തു. പാകിസ്ഥാനിലെ ലഹോറിലുളള മിയാൻവാലിയിലാണ് സംഭവം നടന്നത്.

ഷാസൈബ് ഖാന് ആൺകുട്ടി വേണമെന്നായിരുന്നു ആഗ്രഹം. എന്നാൽ, തന്റെ ആഗ്രഹത്തിന് വിപരീതമായി ഇയാൾക്ക് പെൺകുട്ടി ജനിച്ചു. ജന്നത്ത് എന്നാണ് കുട്ടിയ്‌ക്ക് പേരിട്ടത്. കുഞ്ഞ് ജനിച്ച് ദിവസങ്ങൾക്കകം ഇയാൾ വീട്ടിലെത്തി ഭാര്യയോട് കുഞ്ഞിനെ നൽകാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന്, കുഞ്ഞിനെ നേരെ അഞ്ച് തവണ വെടി വെയ്ക്കുകയായിരുന്നു.

Read Also  : വ​ഴി​യ​രി​കി​ൽ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം : റി​സോ​ർട്ടു​ട​മ​യും സു​ഹൃ​ത്തും അ​റ​സ്റ്റി​ൽ

ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
പോസ്റ്റ്മോർട്ടത്തിൽ കുഞ്ഞിന്റെ ശരീരത്തിൽ നിന്ന് നാല് ബുള്ളറ്റുകൾ കണ്ടെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button