ThiruvananthapuramLatest NewsKeralaNews

കൊവിഡ് പ്രതിസന്ധി നേരിടാൻ കേന്ദ്രനയം സഹായകരമല്ല: ബജറ്റ് അവതരണത്തിനിടെ കേന്ദ്രത്തെ വിമർശിച്ച് ധനമന്ത്രി

'അസമത്വത്തിന്‍റെയും ദാരിദ്രത്തിന്‍റെയും ലോക റാങ്കിങ്ങിൽ, ഇന്ത്യയുടെ സ്ഥാനം ഏറെ ലജ്ജാകരമാണ്' ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.

തിരുവനന്തപുരം: 2022 ലെ കേരള ബജറ്റിന്റെ അവതരണത്തിനിടെ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനങ്ങൾ ഉന്നയിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. കൊവിഡ് കാലത്ത് ഉണ്ടായ പ്രതിസന്ധി നേരിടാന്‍ കേന്ദ്രനയം സഹായകരമല്ലെന്നാണ് ധനമന്ത്രിയുടെ വിലയിരുത്തൽ.

Also read: സിൽവർലൈന് ഭൂമി ഏറ്റെടുക്കാൻ 2000 കോടി, ശബരിമല വിമാനത്താവളത്തിന്റെ ഡിപിആർ 2 കോടി

കൊവിഡ് ലോക്ക്ഡൗൺ കാലത്ത് സമ്പദ്ഘടനയും പൗരന്മാരും നേരിട്ട ക്ഷീണവും നഷ്ടവും പരിഹരിക്കാന്‍, ഭരണകൂടത്തിന്‍റെ ശക്തമായ ഇടപെടല്‍ ആവശ്യമാണ്. ജനങ്ങളുടെ കൈകളിലേക്ക് പണം എത്തിച്ച് സമ്പദ്ഘടനയിലെ ഡിമാൻഡ് വർദ്ധിപ്പിക്കേണ്ടതുണ്ട്. അസമത്വം ലഘൂകരിച്ച്, ചെറുകിട വ്യവസായ വ്യാപാര സംഘങ്ങളെ ശക്തിപ്പെടുത്തണം. പൊതുനിക്ഷേപം വലിയ തോതില്‍ വർദ്ധിക്കണം. എന്നാല്‍, ധനകാര്യ യാഥാസ്ഥിതികത്വം തലയ്ക്ക് പിടിച്ച കേന്ദ്രസര്‍ക്കാര്‍ ഇതിനൊന്നും തയ്യാറാകുന്നില്ലെന്ന് ധനമന്ത്രി ആരോപിച്ചു.

‘കൊവിഡ് കാലത്തും ഭരണകൂടങ്ങള്‍ കോര്‍പ്പറേറ്റ് പ്രീണനങ്ങള്‍ തുടരുകയായിരുന്നു. സമ്പദ്ഘടനയില്‍ അഭൂതപൂര്‍ണ്ണമായ മാന്ദ്യവും തകര്‍ച്ചയും ഉണ്ടായ മഹാമാരി കാലത്ത്, കോര്‍പ്പറേറ്റുകളുടെ ലാഭം മാത്രം റെക്കോര്‍ഡ് നിലവാരത്തിലേക്ക് ഉയര്‍ന്നു. അസമത്വം വർദ്ധിച്ചു. സമ്പന്നരെ കൂടുതല്‍ സമ്പന്നരാക്കുകയും, ദരിദ്രരെ കൂടുതല്‍ ദരിദ്രരാക്കുകയും ചെയ്യുന്ന ഈ നയങ്ങള്‍ ഏറ്റവും ക്രൂരമായി നടപ്പിലാക്കപ്പെട്ട രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. അസമത്വത്തിന്‍റെയും ദാരിദ്രത്തിന്‍റെയും ലോക റാങ്കിങ്ങിൽ, ഇന്ത്യയുടെ സ്ഥാനം ഏറെ ലജ്ജാകരമാണ്’ ധനമന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റ് അവതരണത്തിനിടെ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button