നെടുംകണ്ടം: ഒറ്റക്ക് താമസിച്ചിരുന്ന ഗൃഹനാഥന്റെ തകര ഷീറ്റിട്ട വീട് കത്തി നശിച്ചു. കുഴിപ്പെട്ടി കാഞ്ഞിരത്തിങ്കൽ ദിവാകരന്റെ (74) വീടാണ് കത്തി നശിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.
പുറംലോകവുമായി ബന്ധമില്ലാതെ കഴിഞ്ഞിരുന്നതിനാൽ, സംഭവം ഇന്നലെ വൈകുന്നേരമാണ് നാട്ടുകാർ അറിഞ്ഞത്. തീപിടിത്തമുണ്ടായതിന്റെ കാരണം വ്യക്തമല്ല.
പാറത്തോട് വില്ലേജ് ഓഫിസർ ടി.എ. പ്രദീപ്, വാർഡ് മെമ്പർമാരായ വിജിമോൾ വിജയൻ, പി.എസ്. രമ്യമോൾ എന്നിവർ സ്ഥലത്തെത്തി പരിശോധിന നടത്തി.
Post Your Comments