ErnakulamLatest NewsKeralaNattuvarthaNews

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല

പവന് 38,560 രൂപയിലും ഗ്രാമിന് 4,820 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. പവന് 38,560 രൂപയിലും ഗ്രാമിന് 4,820 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. വ്യാഴാഴ്ച പവന് 280 രൂപ കുറഞ്ഞിരുന്നു. ഇതിന് ശേഷമാണ് ഇന്ന് വില മാറാതെ നിൽക്കുന്നത്.

കഴിഞ്ഞ കുറച്ചു ദിസങ്ങളായി സ്വർണ വിലയിൽ വലിയ ചാഞ്ചാട്ടമുണ്ടായിരുന്നു. യുക്രെയിൻ-റഷ്യ യുദ്ധസാഹചര്യത്തിലാണ് വില വൻതോതിൽ കൂടുകയും പിന്നീട് കുറയുകയും ചെയ്തത്.

Read Also : അടിയന്തരമായി വിമാനത്താവളത്തിൽ എത്തണമെന്ന് കുടുംബം: എക്സൈസ് പരിശോധനയിൽ പിടിച്ചെടുത്തത് 2 കോടിയോളം വിലവരുന്ന കഞ്ചാവ്

മാർച്ച് ഒമ്പതിന്, പവന് 40,560 രൂപ രേഖപ്പെടുത്തിയതാണ് ഈ വർഷത്തെ ഏറ്റവും ഉയർന്ന വില. ഒന്നര വർഷത്തിനുള്ളിലെ ഏറ്റവും ഉയർന്ന വിലയാണ് മാർച്ച് ഒമ്പതിന് രേഖപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button