മുംബൈ: ടെസ്റ്റ് ക്രിക്കറ്റിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് 200 ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കാൻ കഴിയുമെന്ന് മുന്‍ ഇന്ത്യന്‍ കോച്ച് അന്‍ഷുമാന്‍ ഗെയ്ക്‌വാദ്. ശരീരം ഫിറ്റായിരിക്കുന്നിടത്തോളം കാലം കോഹ്ലിയെ ആര്‍ക്കും തൊടാന്‍ കഴിയില്ലെന്നും ഈ അവസ്ഥയില്‍ 200 ടെസ്റ്റുകള്‍ കോഹ്ലിക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നതായും ഗെയ്ക്‌വാദ് പറഞ്ഞു.
‘കരിയറില്‍ 100 ടെസ്റ്റുകള്‍ കളിക്കുകയെന്നത് വലിയ നേട്ടമാണ്. ഇത്രയും മത്സരങ്ങളില്‍ നിന്ന് അദ്ദേഹം നേടിയ പരിചയമ്പത്ത് വലുതാണ്. ശരീരം ഫിറ്റായിരിക്കുന്നിടത്തോളം കാലം കോഹ്ലിയെ ആര്‍ക്കും തൊടാന്‍ പോലുമാകില്ല. ഈ അവസ്ഥയില്‍ 200 ടെസ്റ്റുകള്‍ കോഹ്ലിക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അത്രത്തോളം ടെസ്റ്റുകള്‍ ടീം കളിക്കുന്നുണ്ട്’.
‘ഏഴോ എട്ടോ വര്‍ഷം കൊണ്ട് കോഹ്ലിക്ക് മാന്ത്രിക സംഖ്യയിലെത്താന്‍ സാധിക്കും. എനിക്കുറപ്പാണ്, അദ്ദേഹത്തിന് അടുത്ത 10 വര്‍ഷം കൂടി ക്രിക്കറ്റില്‍ തുടരാനാകും. തോല്‍ക്കാന്‍ ആഗ്രഹിക്കാത്ത മനസാണ് കോഹ്ലിയുടേത്. അദ്ദേഹത്തിന്റെ വ്യക്തിത്വം, പ്രകൃതം, ഗ്രൗണ്ടിലെ ചലനങ്ങള്‍… ഇവയെല്ലാം സൂചിപ്പിക്കുന്നത് അദ്ദേഹം തോല്‍ക്കാന്‍ ആഗ്രഹിക്കാത്ത താരമാണെന്നാണ്’.
Read Also:- ചരിത്ര നേട്ടത്തിനരികെ ഇന്ത്യന്‍ വെറ്ററന്‍ പേസര്‍ ജുലന്‍ ഗോസ്വാമി
‘അവസാനം ശ്വസം വരെ പൊരുതാന്‍ കെല്‍പ്പുള്ള താരമാണ് കോഹ്ലി. പുതിയ താരങ്ങള്‍ വന്നും പോയികൊണ്ടുമിരിക്കും. എന്നാല്‍, കോഹ്ലി കളിച്ചുകൊണ്ടേയിരിക്കുന്നു. എല്ലാം സാധ്യമാണെന്നാണ് കോഹ്ലി തെളിയിക്കുന്നത്’ ഗെയ്ക്‌വാദ് പറഞ്ഞു.
Post Your Comments