മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനപിന്തുണ ഏതാണ്ട് ഇല്ലാതായ ശിവസേന അക്ഷരാർത്ഥത്തിൽ നാമാവശേഷമായി. ഗോവ, ഉത്തര്‍പ്രദേശ്, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ നോട്ടയ്ക്ക് പോലും ശിവസേനയേക്കാൾ കൂടുതൽ വോട്ടുകൾ ലഭിച്ചെന്ന്, തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
Also read: അഫ്ഗാനിൽ മലയാളി ഐഎസ് ഭീകരൻ കൊല്ലപ്പെട്ടു: മരിച്ചത് എൻജിനീയറിങ് വിദ്യാർത്ഥി
മഹാരാഷ്ട്രയില്‍ എന്‍.സി.പിയുമായും കോണ്‍ഗ്രസുമായും സഖ്യംചെർന്ന് അധികാരത്തിലേറിയ സേന, മത്സരിച്ച മൂന്ന് സംസ്ഥാനങ്ങളിലും ഒരു സീറ്റ് പോലും നേടിയില്ല. ഗോവയില്‍ 10 സീറ്റുകളിലാണ് സേന സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്. എല്ലാവർക്കും കെട്ടിവെച്ച പണം നഷ്ടപ്പെട്ടു. കോര്‍ട്ടാലിം, ക്യൂപെം, വാസ്കോ ഡ ഗാമ, സാന്ക്വലിം എന്നിവിടങ്ങളില്‍ സേനയുടെ സ്ഥാനാർത്ഥികൾ 100 വോട്ട് പോലും തികച്ച് നേടിയില്ല. ഗോവയില്‍ പോള്‍ ചെയ്ത മൊത്തം വോട്ടർമാരിൽ 1.12 ശതമാനം നോട്ടയ്ക്ക് കുത്തിയപ്പോൾ, സേനയ്ക്ക് ലഭിച്ചത് വെറും 0.18 ശതമാനം വോട്ടാണ്.
മണിപ്പൂരില്‍ ശിവസേന 6 സീറ്റുകളില്‍ മത്സരിച്ചു. ഇവിടെ നോട്ടയ്ക്ക് 0.54 ശതമാനം വോട്ട് ലഭിച്ചപ്പോള്‍, 0.34 ശതമാനം വോട്ടുമായി സേന സംപൂജ്യരായി. ഉത്തര്‍പ്രദേശില്‍, സേന 0.03 ശതമാനം വോട്ടുകള്‍ നേടി മത്സരരംഗത്ത് നിന്ന് മാഞ്ഞുപോയപ്പോൾ, നോട്ട 0.69 ശതമാനം വോട്ടുകള്‍ ആണ് നേടിയത്.
Post Your Comments