പാലക്കാട്: ഉത്സവത്തിനിടയിൽ ആന ഇടഞ്ഞത് നാട്ടുകാരെ പരിഭ്രാന്തരാക്കി. കണ്ണാടി കിണാശ്ശരി ചേർമ്പറ്റ കാവ് വേലക്ക് കെണ്ടു വന്ന തൃശിവപേരൂർ കർണൻ എന്ന ആനയാണ് ഇടഞ്ഞത്.
കേലക്കോട് മന്ദിലേക്ക് തിടമ്പേറ്റാൻ കൊണ്ടു പോയ മൂന്നാനകളിൽ ഒന്നാണ് ഇടഞ്ഞത്. റോഡ് സൈഡിൽ നിർത്തിയിട്ട ആന വന്ന ലോറി, ഐസ്ക്രീം വണ്ടി, ബൈക്ക് എന്നിവ ആന കേടുവരുത്തി. ആനയുടെ ആക്രമണത്തിൽ ലോറി ഡ്രൈവർക്ക് പരിക്കേറ്റു.
പരിഭ്രാന്തി പടർത്തിയ ആനയെ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് തളച്ചത്. അതിനാൽ, കൂടുതൽ അപകടം ഒഴിവായി. പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.
Post Your Comments