ഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍വൻ പരാജയം നേരിട്ടതിന്റെ കാരണങ്ങള്‍ പരിശോധിക്കുന്നതിനായി അടിയന്തര പ്രവര്‍ത്തക സമിതി യോഗം വിളിക്കാനൊരുങ്ങി കോണ്‍ഗ്രസ്. രണ്ട് ദിവസത്തിനുള്ളില്‍ പ്രവര്‍ത്തക സമിതി ചേരാനാണ് തീരുമാനം. പാര്‍ട്ടിയില്‍ നേതൃമാറ്റം ഉള്‍പ്പെടെയുള്ള പരിഷ്‌കരണങ്ങള്‍ വേണമെന്ന ആവശ്യം ശക്തമാക്കാന്‍ പാര്‍ട്ടിയിലെ ഒരു പ്രബല വിഭാഗത്തിന്റെ തീരുമാനം .
പരാജയത്തെ തുടർന്ന് കോണ്‍ഗ്രസില്‍ മാറ്റം അനിവാര്യമാണെന്ന് ശശി തരൂര്‍ എം പി വ്യക്തമാക്കിയിരുന്നു. വിജയിക്കാന്‍ മറ്റ് മാര്‍ഗമില്ലെന്നും പാര്‍ട്ടി നേതൃത്വത്തെ നവീകരിക്കണമെന്നും തരൂര്‍ പറഞ്ഞു. തോല്‍വിയില്‍ നിന്ന് പഠിക്കുമെന്നും ജനവിധി അംഗീകരിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
പല്ലില്‍ കമ്പിയിട്ടവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം
ഇന്ത്യയിലെ ജനങ്ങളുടെ താത്പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേർത്തു. കോണ്‍ഗ്രസിന്റെ പരിശ്രമം വോട്ടാക്കി മാറ്റാന്‍ കഴിഞ്ഞില്ലെന്നാണ് ഇലക്ഷൻ പരാജയത്തോട് പ്രിയങ്ക ഗാന്ധി പ്രതികരിച്ചത്.
Post Your Comments