വാഷിംഗ്‌ടൺ: നാറ്റോയും റഷ്യയും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടൽ മൂന്നാം ലോക മഹായുദ്ധത്തിന് കാരണമാകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഇത് തടയാൻ ശ്രമിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ‘നാറ്റോ പ്രദേശത്തിന്റെ ഓരോ ഇഞ്ചും ഞങ്ങൾ സംരക്ഷിക്കും. ഉക്രൈനിൽ ഞങ്ങൾ റഷ്യക്കെതിരെ യുദ്ധം ചെയ്യില്ല. ഉക്രൈനെതിരായ പുടിന്റെ യുദ്ധം ഒരിക്കലും വിജയിക്കില്ല,’ ബൈഡൻ വ്യക്തമാക്കി.
ഫെബ്രുവരി 24ന് ആരംഭിച്ച റഷ്യയുടെ ഉക്രൈൻ അധിനിവേശം വെള്ളിയാഴ്ച, 16-ാം ദിവസത്തിലേക്ക് കടന്നു. റഷ്യൻ സൈന്യം ഉക്രൈൻ തലസ്ഥാനമായ കീവ് വളഞ്ഞെങ്കിലും, ഇതുവരെ നഗരം പിടിച്ചെടുക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. ഉക്രൈനിലെ മറ്റ് നിരവധി നഗരങ്ങളുടെ നിയന്ത്രണം റഷ്യ ഏറ്റെടുത്തിട്ടുണ്ട്. തുറമുഖ നഗരമായ മരിയുപോളിൽ ശക്തമായ ബോംബാക്രമണമാണ് റഷ്യ നടത്തുന്നത്.
Post Your Comments