മലയാളികളുടെ പ്രധാന ഭക്ഷണങ്ങളിൽ ഒന്നാണ് ഇഡലി. ആവിയില്‍ വേവിച്ചെടുക്കുന്ന മൃദുലമായ ഇഡലി ആരോഗ്യത്തിന് ഏറെ നല്ലതു തന്നെ. പഴം ചേര്‍ത്ത് ഇഡലിയുണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം.
ചേരുവകൾ
റവ-1 കപ്പ്
നാളികേരം ചിരകിയത്-കാല്‍ കപ്പ്
പഴുത്ത പഴം നല്ലപോലെ ഉടച്ചത്-4 എണ്ണം
ഗ്രീന്‍പീസ് വേവിച്ചുടച്ചത്-അരക്കപ്പ്
പഞ്ചസാര-കാല്‍കപ്പ്
ബേക്കിംഗ് സോഡ-അര ടീസ്പൂണ്‍
നെയ്യ്
ഉപ്പ്
Read Also : മുരുക മന്ത്രം
തയ്യാറാക്കുന്ന വിധം
ആദ്യം റവ, നാളികേരം, ബേക്കിംഗ് സോഡ, ഉപ്പ്, പഞ്ചസാര എന്നിവ ഒരുമിച്ച് ചേര്‍ത്ത് നല്ലപോലെ ഇളക്കണം. പിന്നീട് ഗ്രീന്‍ പീസ്, പഴം എന്നിവയും ചേര്‍ക്കുക. ഇവ നല്ലപോലെ ഇളക്കിച്ചേര്‍ക്കണം. ഇതിലേക്ക് പാകത്തിനു വെള്ളമൊഴിച്ച് മാവ് തയ്യാറാക്കുക.
Post Your Comments