Latest NewsKerala

മദ്യഗവേഷണത്തിനും ബജറ്റിൽ പ്രാധാന്യം : മരച്ചീനിയിൽ നിന്ന് മദ്യമുണ്ടാക്കാനുള്ള ഗവേഷണത്തിന് രണ്ടുകോടി

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യം ഉണ്ടാക്കുന്നതിനുള്ള ഗവേഷണത്തിന് ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ നീക്കിവച്ചിരിക്കുന്നത് രണ്ടുകോടി രൂപ.

മരച്ചീനിയിൽ നിന്നും താരതമ്യേന ലഹരി കുറഞ്ഞ മദ്യം നിർമ്മിക്കുമെന്നും, ഇതിനായി രണ്ട് കോടി രൂപ നീക്കി വെച്ചിട്ടുണ്ട് എന്നും ധനമന്ത്രി ബാലഗോപാൽ ബജറ്റ് അവതരണത്തിൽ പ്രഖ്യാപിച്ചു.

തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന കിഴങ്ങ് ഗവേഷണ കേന്ദ്രത്തിനായിരിക്കും ഈ ഗവേഷണത്തിന്റെ ചുമതല. മരച്ചീനിയിൽ നിന്നും എഥനോൾ ഉൽപ്പാദിപ്പിക്കാൻ ആയിരിക്കും പ്രഥമ നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button