തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തില്‍ പ്രിയങ്ക ഗാന്ധിയേയും രാഹുലിനേയും കണക്കറ്റ് പരിഹസിച്ച് കെ.ടി ജലീല്‍ രംഗത്ത് എത്തി. രാഹുല്‍ ഗാന്ധിയ്ക്ക് എത്ര കാവി പുതച്ചാലും മറ്റൊരു മോദിയാകാനും, ഭസ്മവും കുങ്കുമവും എത്ര നീളത്തിലും വീതിയിലും ചാര്‍ത്തിയാലും പ്രിയങ്ക ഗാന്ധിയ്ക്ക് യോഗി ആദിത്യനാഥ് ആകാനും സാധിക്കില്ലെന്ന് അദ്ദേഹം പരിഹസിച്ചു.
സ്നേഹവും മനുഷ്യത്വവും ഉള്ള ബുദ്ധി ഉറയ്ക്കാത്ത പയ്യന്റെ സ്ഥാനത്തു നിന്ന് പക്വതയും വിവേകവും തിരിച്ചറിവുമുള്ള രാഷ്ട്രീയ നേതാവായി രാഹുല്‍ ഗാന്ധി ഉയരാന്‍ ഇനിയും എത്ര കാലം കാത്തിരിക്കണമെന്ന് അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസിന് തിരിച്ചടി നേരിടാന്‍ കാരണം മൃദുഹിന്ദുത്വ സമീപനമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപിയുടെ തീവ്ര ഹിന്ദുത്വത്തെ നേരിടാന്‍ കോണ്‍ഗ്രസ് മൃദുല ഹിന്ദുത്വം സ്വീകരിച്ചു. എങ്കില്‍ മെച്ചം തീവ്രനല്ലേ എന്ന് ജനങ്ങളും ആലോചിച്ചുവെന്ന് അദ്ദഹേം ചൂണ്ടിക്കാട്ടി.
Post Your Comments