ഐസ്ക്രീം എല്ലാവര്ക്കും ഇഷ്ടമാകുന്ന ഭക്ഷണമാണ്. വാനില കസ്റ്റാര്‍ഡ് വീട്ടിൽ തന്നെ പരീക്ഷിച്ച് നോക്കാം.
ചേരുവകൾ
പാല്-1 ലിറ്റര്‍
പഞ്ചസാര-2കപ്പ്
വിപ് ക്രീം-1 കപ്പ്
ബ്രെഡ്-6 കഷ്ണം
മുട്ട-2
വാനില എസന്‍സ്-1 ടേബിള്‍ സ്പൂണ്‍
കസ്റ്റാര്‍ഡ് പൗഡര്‍-4-5 ടേബിള്‍സ്പൂണ്‍
Read Also : യുക്രെയ്നിൽ റഷ്യ രാസായുധം പ്രയോഗിച്ചേക്കുമെന്ന് യു.എസ് മുന്നറിയിപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യം പാല് ഒരു പാത്രത്തിലൊഴിച്ച് ഇതിലേക്ക് പഞ്ചസാരയും ക്രീമും ചേര്‍ത്തിളക്കുക. ബ്രെഡിന്റെ ബ്രൗണ്‍ ഭാഗം മുറിച്ചു കളഞ്ഞ് വെളുത്ത ഭാഗം പാലില്‍ ചേര്‍ത്തിളക്കണം. ഇതിലേക്ക് മുട്ട അടിച്ചു ചേര്‍ത്ത് നല്ല പോലെ ഇളക്കുക. ഈ കൂട്ട് ഗ്യാസില്‍ വച്ച് നല്ലപോലെ ഇളക്കണം. മുട്ടയുടെ മണം പോകുന്ന വരെ ഇളക്കുക. ഇതിലേക്ക് കസ്റ്റാര്‍ഡ് പൗഡര്‍ ചേര്‍ക്കുക.
വാനില കസ്റ്റാര്‍ഡ് പൗഡറാണെങ്കില്‍ പിന്നീട് വാനില എസന്‍സ് ചേര്‍ക്കേണ്ടതില്ല. പ്രത്യേക രുചിയില്ലാത്ത കസ്റ്റാര്‍ഡ് പൗഡറാണെങ്കില്‍ വാനില എസന്‍സ് ചേര്‍ക്കണം. ഇത് നല്ലപോലെ ഇളക്കി ചെറുതായി കുറുകുമ്പോള്‍ ഫ്രിഡ്ജില്‍ വച്ചു തണുപ്പിച്ച് ഉപയോഗിക്കാം.
Post Your Comments